കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലെ ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍ രാത്രികാലത്ത് അടക്കുന്നു
കാസര്‍കോട്: കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലെ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ അടച്ചു പൂട്ടി. ഇന്ന് രാത്രി 10 മണി മുതലാണ് രാത്രികാല സൂചനാ പൂട്ടല്‍. ഇനി ആഴ്ചയില്‍ 3 ദിവസങ്ങളില്‍ ഇങ്ങനെ പൂട്ടാനും തുടര്‍ന്ന് സ്ഥിരമായി പൂട്ടാനും ശേഷം പകല്‍ പ്രവര്‍ത്തനങ്ങള്‍ കൂടി ഇല്ലാതാക്കാനുമാണ് റെയില്‍വേ അധികൃതരുടെ നീക്കമെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഇത്തരത്തില്‍ ഇന്ത്യയില്‍ നിരവധി റെയില്‍വേ സ്റ്റേഷനുകളില്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ റെയില്‍വേ അടച്ചു പൂട്ടിയിട്ടുണ്ടെങ്കിലും ഒരു ജില്ലാ ആസ്ഥാനത്ത് പ്രധാന സ്റ്റേഷനില്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ അടച്ചിടുന്നത് ആദ്യമായിട്ടാണ്.രാത്രി 10 മണി […]

കാസര്‍കോട്: കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലെ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ അടച്ചു പൂട്ടി. ഇന്ന് രാത്രി 10 മണി മുതലാണ് രാത്രികാല സൂചനാ പൂട്ടല്‍. ഇനി ആഴ്ചയില്‍ 3 ദിവസങ്ങളില്‍ ഇങ്ങനെ പൂട്ടാനും തുടര്‍ന്ന് സ്ഥിരമായി പൂട്ടാനും ശേഷം പകല്‍ പ്രവര്‍ത്തനങ്ങള്‍ കൂടി ഇല്ലാതാക്കാനുമാണ് റെയില്‍വേ അധികൃതരുടെ നീക്കമെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഇത്തരത്തില്‍ ഇന്ത്യയില്‍ നിരവധി റെയില്‍വേ സ്റ്റേഷനുകളില്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ റെയില്‍വേ അടച്ചു പൂട്ടിയിട്ടുണ്ടെങ്കിലും ഒരു ജില്ലാ ആസ്ഥാനത്ത് പ്രധാന സ്റ്റേഷനില്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ അടച്ചിടുന്നത് ആദ്യമായിട്ടാണ്.
രാത്രി 10 മണി മുതല്‍ രാവിലെ 6 മണി വരെയാണ് ഇപ്പോള്‍ അടച്ചിട്ടിട്ടുള്ളത്. ഇന്‍ഫര്‍മേഷന്‍ സെന്റര്‍ അടച്ചുപൂട്ടാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് കാസര്‍കോട് റെയില്‍വേ പാസഞ്ചേര്‍സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ആര്‍. പ്രശാന്ത് കുമാര്‍ അടക്കമുള്ളവര്‍ രംഗത്തുവന്നിട്ടുണ്ട്. ഇതുസംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കുമെന്ന് ആര്‍. പ്രശാന്ത് കുമാറും നാസര്‍ ചെര്‍ക്കളവും പറഞ്ഞു.