'വിലക്കയറ്റം: ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍'
കാസര്‍കോട്: വിലക്കയറ്റം മൂലം ഹോട്ടല്‍ വ്യവസായം കടുത്ത പ്രതിസന്ധിയിലാണെന്നും ഇരുപത് ശതമാനത്തോളം ഹോട്ടലുകള്‍ അടച്ചുപൂട്ടിയതായും കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഗസാലി അഭിപ്രായപ്പെട്ടു. അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്യാസ്, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, പാലിന്റെ വിലവര്‍ധനവും ദിനംപ്രതി ഹോട്ടല്‍ മേഖലയ്ക്ക് കടുത്ത സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കിയത്. ഹോട്ടല്‍ അടച്ചുപൂട്ടലുകള്‍ ഒരുപാട് തൊഴിലാളികളുടെ ജോലി നഷ്ടപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. തട്ടുകടകള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്രത്യേകം സ്ഥലം അനുവദിക്കുമെന്ന തദ്ദേശ […]

കാസര്‍കോട്: വിലക്കയറ്റം മൂലം ഹോട്ടല്‍ വ്യവസായം കടുത്ത പ്രതിസന്ധിയിലാണെന്നും ഇരുപത് ശതമാനത്തോളം ഹോട്ടലുകള്‍ അടച്ചുപൂട്ടിയതായും കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഗസാലി അഭിപ്രായപ്പെട്ടു. അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്യാസ്, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, പാലിന്റെ വിലവര്‍ധനവും ദിനംപ്രതി ഹോട്ടല്‍ മേഖലയ്ക്ക് കടുത്ത സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കിയത്. ഹോട്ടല്‍ അടച്ചുപൂട്ടലുകള്‍ ഒരുപാട് തൊഴിലാളികളുടെ ജോലി നഷ്ടപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. തട്ടുകടകള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്രത്യേകം സ്ഥലം അനുവദിക്കുമെന്ന തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഉത്തരവ് ജില്ലയില്‍ ഉടന്‍ നടപ്പിലാക്കണമെന്ന് യോഗം പ്രമേയത്തിലൂടെ തദ്ദേശസ്വയംഭരണ വകുപ്പിനോട് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് അബ്ദുള്ള താജ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി നാരായണ പൂജാരി, ട്രഷറര്‍ രാജന്‍ കളക്കര, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സത്യനാഥന്‍ ബോവിക്കാനം, അജേഷ് നുള്ളിപ്പാടി എന്നിവര്‍ സംസാരിച്ചു.