പകര്‍ച്ചപ്പനി നിയന്ത്രണ വിധേയമാക്കണം-ജനശ്രീ മിഷന്‍

ഹൊസങ്കടി: സംസ്ഥാനത്ത് പകര്‍ച്ചപ്പനി ബാധിച്ച് മരണസംഖ്യ ഉയരുന്ന സാഹചര്യത്തില്‍ വ്യാപനം നിയന്ത്രണ വിധേയമാക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ജനശ്രീ മിഷന്‍ മഞ്ചേശ്വരം ബ്ലോക്ക് യൂണിയന്‍ നേതൃ ശില്‍പശാല ആവശ്യപ്പെട്ടു. മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനത്തില്‍ വന്ന പാളിച്ചയും അശ്രദ്ധയുമാണ് പകര്‍ച്ചപ്പനി വ്യാപിക്കാനിടയായതെന്നും യോഗം കുറ്റപ്പെടുത്തി. കൊതുകിന്റെ ഉറവിട നശീകരണത്തിനും വീടിനകത്തും പുറത്തും ശുചിത്വം ഉറപ്പാക്കാനും ജനശ്രീ കുടുംബാംഗങ്ങള്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും യോഗം നിര്‍ദ്ദേശിച്ചു.ജനശ്രീ ജില്ലാ ചെയര്‍മാന്‍ കെ. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ചെയര്‍മാന്‍ കൃഷ്ണന്‍ അടുക്കത്തൊട്ടി […]

ഹൊസങ്കടി: സംസ്ഥാനത്ത് പകര്‍ച്ചപ്പനി ബാധിച്ച് മരണസംഖ്യ ഉയരുന്ന സാഹചര്യത്തില്‍ വ്യാപനം നിയന്ത്രണ വിധേയമാക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ജനശ്രീ മിഷന്‍ മഞ്ചേശ്വരം ബ്ലോക്ക് യൂണിയന്‍ നേതൃ ശില്‍പശാല ആവശ്യപ്പെട്ടു. മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനത്തില്‍ വന്ന പാളിച്ചയും അശ്രദ്ധയുമാണ് പകര്‍ച്ചപ്പനി വ്യാപിക്കാനിടയായതെന്നും യോഗം കുറ്റപ്പെടുത്തി. കൊതുകിന്റെ ഉറവിട നശീകരണത്തിനും വീടിനകത്തും പുറത്തും ശുചിത്വം ഉറപ്പാക്കാനും ജനശ്രീ കുടുംബാംഗങ്ങള്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും യോഗം നിര്‍ദ്ദേശിച്ചു.
ജനശ്രീ ജില്ലാ ചെയര്‍മാന്‍ കെ. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ചെയര്‍മാന്‍ കൃഷ്ണന്‍ അടുക്കത്തൊട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം എം. കുഞ്ഞമ്പു നമ്പ്യാര്‍, ജില്ലാ സെക്രട്ടറി എം. രാജീവന്‍ നമ്പ്യാര്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് വി. സോമപ്പ, വസന്തകുമാര്‍ സി.കെ, നബീസത്ത് മിസിരിയ, മഞ്ചേശ്വരം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ഉമ്മര്‍ ഷാഫി. പി, ഇര്‍ഷാദ് മഞ്ചേശ്വരം, മുഹമ്മദ് ഹനീഫ, ജയന്തി മീഞ്ച, രജത് വേഗസ്, പി.എസ് വെങ്കിടേശ്വര ഭട്ട്, അസീസ് കല്ലൂര്‍, ചെനിയപ്പ ഡി, ഹാജിറ. ബി, സുബൈദ, അന്‍സീറ, സറീന, എലിസബത്ത് ക്രസ്റ്റ സംസാരിച്ചു. മഞ്ചേശ്വരം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് വി. സോമപ്പ, കാസര്‍കോട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് എം. രാജീവന്‍ നമ്പ്യാര്‍ എന്നിവരെ ആദരിച്ചു.

Related Articles
Next Story
Share it