കുപ്രസിദ്ധ മോഷ്ടാവ് വിറകന്‍ രാധാകൃഷ്ണന്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: കുപ്രസിദ്ധ മോഷ്ടാവ് പള്ളിക്കരയിലെ വിറകന്‍ രാധാകൃഷ്ണന്‍(54) അറസ്റ്റില്‍. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി വിനോദിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് മംഗളൂരുവില്‍ വെച്ചാണ് രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തത്. നീലേശ്വരം, ഉദുമ, പള്ളിക്കര ഭാഗങ്ങളില്‍ നിരവധി കടകള്‍ കുത്തിത്തുറന്ന് പണം കവര്‍ന്ന കേസിലെ പ്രതിയാണ് രാധാകൃഷ്ണനെന്ന് പൊലീസ് പറഞ്ഞു. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ രാധാകൃഷ്ണനെ പിടികൂടുന്നതിന് പൊലീസ് പ്രത്യേക സ്‌ക്വാഡുണ്ടാക്കി അന്വേഷിച്ചുവരികയായിരുന്നു. അതിനിടെയാണ് ഇന്ന് മംഗളൂരുവില്‍ വെച്ച് പിടിയിലാകുന്നത്. കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായി പ്രതിയെ ചോദ്യംചെയ്തുവരികയാണ്.

കാഞ്ഞങ്ങാട്: കുപ്രസിദ്ധ മോഷ്ടാവ് പള്ളിക്കരയിലെ വിറകന്‍ രാധാകൃഷ്ണന്‍(54) അറസ്റ്റില്‍. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി വിനോദിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് മംഗളൂരുവില്‍ വെച്ചാണ് രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തത്. നീലേശ്വരം, ഉദുമ, പള്ളിക്കര ഭാഗങ്ങളില്‍ നിരവധി കടകള്‍ കുത്തിത്തുറന്ന് പണം കവര്‍ന്ന കേസിലെ പ്രതിയാണ് രാധാകൃഷ്ണനെന്ന് പൊലീസ് പറഞ്ഞു.
നിരവധി മോഷണക്കേസുകളില്‍ പ്രതിയായ രാധാകൃഷ്ണനെ പിടികൂടുന്നതിന് പൊലീസ് പ്രത്യേക സ്‌ക്വാഡുണ്ടാക്കി അന്വേഷിച്ചുവരികയായിരുന്നു. അതിനിടെയാണ് ഇന്ന് മംഗളൂരുവില്‍ വെച്ച് പിടിയിലാകുന്നത്. കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായി പ്രതിയെ ചോദ്യംചെയ്തുവരികയാണ്.

Related Articles
Next Story
Share it