കാസര്‍കോട് ജില്ലയിലെ ആറ് പൊലീസ് സ്റ്റേഷന്‍ പരിധികളിലും കണ്ണൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലും നടന്ന നിരവധി കവര്‍ച്ചാക്കേസുകളില്‍ പ്രതിയായ കുപ്രസിദ്ധമോഷ്ടാവ് തുരപ്പന്‍ സന്തോഷ് പിടിയില്‍
പയ്യന്നൂര്‍: കാസര്‍കോട് ജില്ലയിലെ ആറ് പൊലീസ് സ്റ്റേഷന്‍ പരിധികളിലും കണ്ണൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലും നടന്ന നിരവധി കവര്‍ച്ചാക്കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് തുരപ്പന്‍ സന്തോഷ് (36) പയ്യന്നൂരില്‍ പൊലീസ് പിടിയിലായി. നടുവില്‍ പുലിക്കുരുമ്പ സ്വദേശിയായ തുരപ്പന്‍ സന്തോഷിനെ മട്ടന്നൂര്‍ ചാലോട്ടില്‍ നിന്നാണ് പയ്യന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പയ്യന്നൂര്‍ ഡി.വൈ.എസ്.പി എം. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സന്തോഷിനെ കുടുക്കിയത്. പയ്യന്നൂര്‍ പെരുമ്പയിലെ ഫൈസല്‍ ട്രേഡിംഗ് കമ്പനിയുടെ ചുമര് തുരന്ന് മുക്കാല്‍ ലക്ഷത്തോളം രൂപയുടെ സിഗരറ്റ് […]

പയ്യന്നൂര്‍: കാസര്‍കോട് ജില്ലയിലെ ആറ് പൊലീസ് സ്റ്റേഷന്‍ പരിധികളിലും കണ്ണൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലും നടന്ന നിരവധി കവര്‍ച്ചാക്കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് തുരപ്പന്‍ സന്തോഷ് (36) പയ്യന്നൂരില്‍ പൊലീസ് പിടിയിലായി. നടുവില്‍ പുലിക്കുരുമ്പ സ്വദേശിയായ തുരപ്പന്‍ സന്തോഷിനെ മട്ടന്നൂര്‍ ചാലോട്ടില്‍ നിന്നാണ് പയ്യന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പയ്യന്നൂര്‍ ഡി.വൈ.എസ്.പി എം. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സന്തോഷിനെ കുടുക്കിയത്. പയ്യന്നൂര്‍ പെരുമ്പയിലെ ഫൈസല്‍ ട്രേഡിംഗ് കമ്പനിയുടെ ചുമര് തുരന്ന് മുക്കാല്‍ ലക്ഷത്തോളം രൂപയുടെ സിഗരറ്റ് മോഷ്ടിച്ച കേസിലാണ് സന്തോഷ് അറസ്റ്റിലായത്. ഈ കവര്‍ച്ചാക്കേസില്‍ കൂട്ടുപ്രതികളായ മണ്ണൂരിലെ കെ. വിജേഷ്, പാലാവയലിലെ ജസ്റ്റിന്‍ എന്നിവരെ ജനുവരി 30ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് സന്തോഷാണ് കവര്‍ച്ചക്ക് നേതൃത്വം നല്‍കിയതെന്ന് വ്യക്തമായത്.
കാസര്‍കോട്-കണ്ണൂര്‍ ജില്ലകളിലെ വിവിധ സ്ഥലങ്ങളിലായി നൂറോളം കവര്‍ച്ചേക്കസുകളില്‍ പ്രതിയാണ് തുരപ്പന്‍ സന്തോഷ്. കാസര്‍കോട് ജില്ലയില്‍ കാസര്‍കോട്, മേല്‍പ്പറമ്പ്, ബേക്കല്‍, വെള്ളരിക്കുണ്ട്, ചന്തേര, നീലേശ്വരം പൊലീസ് സ്റ്റേഷനുകളില്‍ സന്തോഷിനെതിരെ കവര്‍ച്ചാക്കേസുകളുണ്ട്. മട്ടന്നൂര്‍, ഇരിട്ടി സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കവര്‍ച്ചാക്കേസുകളിലും സന്തോഷ് പ്രതിയാണ്. പൊയിനാച്ചിയിലെ മലഞ്ചരക്ക് കടയുടെ ഷട്ടര്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തുരന്ന് കരുമുളക് മോഷ്ടിച്ച കേസില്‍ മുഖ്യപ്രതി സന്തോഷാണ്. വലിയ കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടയിലാണ് സന്തോഷ് പയ്യന്നൂര്‍ പൊലീസിന്റെ പിടിയിലായത്. കേരളത്തിലെ കവര്‍ച്ചകള്‍ക്ക്ശേഷം ഇയാള്‍ ബംഗളൂരുവിലും തമ ിഴ്നാടിന്റെ പല ഭാഗങ്ങളിലും ഒളിവില്‍ കഴിയുകയായിരുന്നു.