കുപ്രസിദ്ധ മോഷ്ടാവ് തൊണ്ടിമുതലുകളുമായി അറസ്റ്റില്‍

കാഞ്ഞങ്ങാട്: തൊണ്ടിമുതലുകളുമായി കുപ്രസിദ്ധമോഷ്ടാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബളാലിലെ ഹരീഷിനെ(48)യാണ് ഹൊസ്ദുര്‍ഗ് എസ്.ഐ കെ.പി സതീഷ് അറസ്റ്റ് ചെയ്തത്. ഹൊസ്ദുര്‍ഗ് പൊലീസ് സ്‌റ്റേഷന് സമീപത്തെ എസ്.എന്‍.ഡി.പി ഓഫീസിനടുത്ത് സംശയസാഹചര്യത്തില്‍ ചാക്കുകെട്ടുകള്‍ കണ്ടിരുന്നു. നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ ഹരീഷും അവിടെയെത്തി. ചാക്കുകെട്ടുകള്‍ കൊണ്ടുപോകാന്‍ ഓട്ടോയുമായാണ് ഹരീഷ് വന്നത്. ഇതോടെ ഹരീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാത്രങ്ങളും കമ്പ്യൂട്ടറും വീട്ടുപകരണങ്ങളുമാണ് ചാക്കുകെട്ടുകളിലുണ്ടായിരുന്നത്. പ്രദേശത്തെ ചന്തുക്കുട്ടിയുടെ അടച്ചിട്ട വീട് കുത്തിതുറന്നാണ് മോഷണം നടത്തിയത്. കാഞ്ഞങ്ങാട്ടെ രക്തേശ്വരി ക്ഷേത്രവും പൊയിനാച്ചിയിലെ […]

കാഞ്ഞങ്ങാട്: തൊണ്ടിമുതലുകളുമായി കുപ്രസിദ്ധമോഷ്ടാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബളാലിലെ ഹരീഷിനെ(48)യാണ് ഹൊസ്ദുര്‍ഗ് എസ്.ഐ കെ.പി സതീഷ് അറസ്റ്റ് ചെയ്തത്. ഹൊസ്ദുര്‍ഗ് പൊലീസ് സ്‌റ്റേഷന് സമീപത്തെ എസ്.എന്‍.ഡി.പി ഓഫീസിനടുത്ത് സംശയസാഹചര്യത്തില്‍ ചാക്കുകെട്ടുകള്‍ കണ്ടിരുന്നു. നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ ഹരീഷും അവിടെയെത്തി. ചാക്കുകെട്ടുകള്‍ കൊണ്ടുപോകാന്‍ ഓട്ടോയുമായാണ് ഹരീഷ് വന്നത്. ഇതോടെ ഹരീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാത്രങ്ങളും കമ്പ്യൂട്ടറും വീട്ടുപകരണങ്ങളുമാണ് ചാക്കുകെട്ടുകളിലുണ്ടായിരുന്നത്. പ്രദേശത്തെ ചന്തുക്കുട്ടിയുടെ അടച്ചിട്ട വീട് കുത്തിതുറന്നാണ് മോഷണം നടത്തിയത്. കാഞ്ഞങ്ങാട്ടെ രക്തേശ്വരി ക്ഷേത്രവും പൊയിനാച്ചിയിലെ മലഞ്ചരക്ക് കടയും കുത്തിതുറന്ന് കവര്‍ച്ച നടത്തിയ കേസിലും ഹരീഷ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it