സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ തോമസ് ഐസകിന് പരോക്ഷ വിമര്‍ശനം; പരസ്യപ്രതികരണം ശരിയായില്ല
തിരുവനന്തപുരം: കെ.എസ്.എഫ്.ഇ ബ്രാഞ്ചുകളില്‍ നടത്തിയ വിജിലന്‍സ് പരിശോധനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ധനമന്ത്രി തോമസ് ഐസകിനെതിരെ പരോക്ഷവിമര്‍ശനം. വിജിലന്‍സ് പരിശോധനയുടെ പേരില്‍ സി.പി.എമ്മും സര്‍ക്കാരും രണ്ട് തട്ടിലാണെന്ന പ്രചാരണം അടിസ്ഥാനരഹിതവും ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള രാഷ്ട്രീയ എതിരാളികളുടെ വൃഥാ ശ്രമവുമാണെന്ന് സി.പി.എം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. അതേസമയം ഈ വിഷയത്തില്‍ പരസ്യപ്രതികരണങ്ങളുണ്ടായത് ശരിയായില്ലെന്ന് തോമസ് ഐസക്കിന്റെ പേരുപറയാതെ സെക്രട്ടറിയേറ്റ് വിമര്‍ശിച്ചു. വിജിലന്‍സ് പരിശോധന സംബന്ധിച്ചുണ്ടായ ചില പ്രതികരണങ്ങള്‍ തെറ്റായ വ്യാഖ്യാനത്തിനും പ്രചാരണത്തിനും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. […]

തിരുവനന്തപുരം: കെ.എസ്.എഫ്.ഇ ബ്രാഞ്ചുകളില്‍ നടത്തിയ വിജിലന്‍സ് പരിശോധനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ധനമന്ത്രി തോമസ് ഐസകിനെതിരെ പരോക്ഷവിമര്‍ശനം. വിജിലന്‍സ് പരിശോധനയുടെ പേരില്‍ സി.പി.എമ്മും സര്‍ക്കാരും രണ്ട് തട്ടിലാണെന്ന പ്രചാരണം അടിസ്ഥാനരഹിതവും ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള രാഷ്ട്രീയ എതിരാളികളുടെ വൃഥാ ശ്രമവുമാണെന്ന് സി.പി.എം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. അതേസമയം ഈ വിഷയത്തില്‍ പരസ്യപ്രതികരണങ്ങളുണ്ടായത് ശരിയായില്ലെന്ന് തോമസ് ഐസക്കിന്റെ പേരുപറയാതെ സെക്രട്ടറിയേറ്റ് വിമര്‍ശിച്ചു.
വിജിലന്‍സ് പരിശോധന സംബന്ധിച്ചുണ്ടായ ചില പ്രതികരണങ്ങള്‍ തെറ്റായ വ്യാഖ്യാനത്തിനും പ്രചാരണത്തിനും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. കെ.എസ്.എഫ്.ഇയെ അപകീര്‍ത്തിപ്പെടുത്താന്‍ ചിലര്‍ ഇത് ഉപയോഗിക്കുന്നതു കണ്ട് നടത്തിയ പ്രതികരണങ്ങളായിരുന്നു അതെന്നും എന്നാല്‍ അത്തരം പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നെന്നും സി.പി.എം പ്രസ്താവനയില്‍ വ്യക്തമാക്കി.