• #102645 (no title)
  • We are Under Maintenance
Sunday, October 1, 2023
Utharadesam
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
Utharadesam
No Result
View All Result

‘ഇന്ദിരജാലം’: കെ. ഇന്ദിര ടീച്ചര്‍ക്ക് ഷാസിയ ബാനുവിന്റെ സ്മരണാഞ്ജലി

Utharadesam by Utharadesam
June 3, 2023
in ARTICLES, T A SHAFI
Reading Time: 1 min read
A A
0
‘ഇന്ദിരജാലം’: കെ. ഇന്ദിര ടീച്ചര്‍ക്ക് ഷാസിയ ബാനുവിന്റെ സ്മരണാഞ്ജലി

ആഴ്ചകള്‍ക്ക് മുമ്പ് കവിയും സുഹൃത്തുമായ പി.എസ് ഹമീദ് വായിക്കാനായി തന്ന ചെറിയൊരു കൈപുസ്തകത്തിന്റെ പേര് ‘ഇന്ദിരജാലം’ എന്നാണ്. ഒറ്റയിരിപ്പിന് നിമിഷ നേരങ്ങള്‍ക്കകം വായിച്ചു തീര്‍ക്കാന്‍ മാത്രം ഒഴുക്കുണ്ടായിരുന്നു ആ എഴുത്തിന്. ഷാസിയബാനു എന്ന മുന്‍ വിദ്യാര്‍ത്ഥിനി തന്റെ അധ്യാപികയായിരുന്ന, രാഷ്ട്രപതിയുടെ ദേശീയ അധ്യാപക പുരസ്‌കാരം നേടിയ കെ. ഇന്ദിര ടീച്ചര്‍ക്ക് മരണാനന്തരം സമര്‍പ്പിച്ച സ്മരണാഞ്ജലിയാണ് ആ കൈ പുസ്തകം. 20ഓളം പേജുകള്‍ മാത്രമേയുള്ളുവെങ്കിലും കാസര്‍കോട്ടുകാര്‍ക്ക് ഏറെ സുപരിചിതയും അധ്യാപകര്‍ക്ക് മാതൃകയുമായ ഇന്ദിര ടീച്ചറുടെ ജീവിതം ഷാസിയ ബാനു വളരെ മനോഹരമായി അടയാളപ്പെടുത്തിയിട്ടുണ്ട്. ഒപ്പം തന്നെ വിദ്യഭ്യാസത്തിന് വേണ്ടി ദാഹിച്ച തന്റെ പഠനകാലവും ഷാസിയ ഈ പുസ്തകത്തില്‍ ഹൃദ്യമായി തന്നെ അവതരിപ്പിക്കുന്നുണ്ട്.
ദീര്‍ഘകാലം കാസര്‍കോട് ഗവ. ഹൈസ്‌കൂളിലും കാസര്‍കോട് ഗവ. ഗേള്‍സ് ഹൈസ്‌കൂളിലും പില്‍ക്കാലത്ത് കാസര്‍കോട് വിമന്‍സ് കോളേജിലും പ്രിന്‍സിപ്പലായിരുന്ന കെ. ഇന്ദിര ടീച്ചറെ അറിയാത്തവര്‍ വളരെ വിരളമായിരിക്കും. നഗ്നപാദയായി നഗരവീഥികളിലൂടെ പുഞ്ചിരിച്ച് നീങ്ങുന്ന ടീച്ചര്‍ എല്ലാവര്‍ക്കും സുപരിചിതയാണ്.
കുമ്പളയിലെ അണ്ണപ്പയുടേയും അപ്പി ഭായിയുടെയും മകളായി 1940ല്‍ ജനിച്ച കെ. ഇന്ദിര കാസര്‍കോട് ഗവ. ഹൈസ്‌കൂളില്‍ അധ്യാപികയായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് അതേ സ്‌കൂളില്‍ ഹെഡ്മിസ്ട്രസുമായി. കാസര്‍കോട് ഗേള്‍സ് ഹൈസ്‌കൂളിലായിരുന്നു തുടര്‍ന്നുള്ള സേവനം. ഇന്ദിര ടീച്ചര്‍ മികച്ച അധ്യാപികക്കുള്ള ദേശീയ പുരസ്‌കാരം രാഷ്ട്രപതി ശങ്കര്‍ദയാല്‍ ശര്‍മ്മയില്‍ നിന്ന് സ്വീകരിച്ചത് ഗേള്‍സ് സ്‌കൂളില്‍ പ്രിന്‍സിപ്പലായിരിക്കെയാണ്. സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് കമ്മീഷണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1995 മാര്‍ച്ചില്‍ സര്‍ക്കാര്‍ ജോലിയില്‍ നിന്ന് വിരമിച്ച ശേഷം നെല്ലിക്കുന്നില്‍ കാസര്‍കോട് വിമന്‍സ് കോളേജ് എന്ന പേരില്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള കാസര്‍കോട്ടെ ആദ്യത്തെ കോളേജ് സ്ഥാപിച്ചു. ഈ കാലഘട്ടത്തിലാണ് തളങ്കര പള്ളിക്കാല്‍ കണ്ടത്തില്‍ പള്ളി റോഡ് സ്വദേശിനിയും പി.എസ് ഹമീദിന്റെ അയല്‍വാസിയുമായ ഷാസിയബാനു ഇന്ദിര ടീച്ചറെ പരിചയപ്പെടുന്നത്. എസ്.എസ്.എല്‍.സി വിജയിച്ച് കാസര്‍കോട് വിമന്‍സ് കോളേജില്‍ വിദ്യാര്‍ത്ഥിനിയായി എത്തിയതായിരുന്നു ഷാസിയ. ഇന്ദിര ടീച്ചറുടെ അധ്യാപനവും ജീവിത രീതിയും ആത്മാര്‍ത്ഥതയും മതേതര ചിന്തകളുമൊക്കെ ഷാസിയ അടക്കമുള്ള വിദ്യാര്‍ത്ഥിനികളെ ഏറെ ആകര്‍ഷിച്ചു. എന്നാല്‍ 2000ല്‍ മംഗലാപുരത്തേക്കുള്ള ബസ് യാത്രക്കിടെ മംഗല്‍പാടിക്കടുത്ത് കുക്കാറില്‍ വെച്ചുണ്ടായ ഒരു അപകടത്തില്‍ സാരമായി പരിക്കേറ്റ് ഇന്ദിര ടീച്ചര്‍ അനങ്ങാനോ മിണ്ടാനോ കഴിയാത്ത തരത്തില്‍ കിടപ്പിലായി. 2013ല്‍, ആയിരക്കണക്കിന് ശിഷ്യഗണങ്ങള്‍ക്ക് അക്ഷര വെളിച്ചം പകര്‍ന്ന ആ ജീവിതം അവസാനിപ്പിക്കുകയും ചെയ്തു. എന്നാല്‍ കാസര്‍കോടിനും കാസര്‍കോട് വിമന്‍സ് കോളേജിനും ഇന്ദിര ടീച്ചറെ ഒരിക്കലും മറക്കാനാവില്ല. ടീച്ചറുടെ പത്താം വേര്‍പാട് വാര്‍ഷിക ദിനത്തില്‍ കാസര്‍കോട് വിമന്‍സ് കോളേജ് ഒരുക്കിയ ‘ഓര്‍മ്മ’ ദിന ചടങ്ങില്‍ ഇന്ദിര ടീച്ചറെ കുറിച്ച് താനെഴുതിയ ‘ഇന്ദിരജാലം’ എന്ന പുസ്തകവുമായാണ് ഷാസിയബാനു എത്തിയത്. ഈ പുസ്തകം ഇന്ദിര ടീച്ചര്‍ക്ക് ശിഷ്യഗണങ്ങള്‍ സമ്മാനിക്കുന്ന മഹത്തായൊരു സ്മരണാഞ്ജലിയായി വിശേഷിപ്പിക്കപ്പെടുകയും ചെയ്തു. എരിയാല്‍ സ്വദേശിയായ ഹമീദിന്റെ ഭാര്യയാണ് ഷാസിയ.


-ടി.എ ഷാഫി

ShareTweetShare
Previous Post

റഹ്മാന്‍ മാഷിന്റെ ഓര്‍മയിലുമുണ്ട് പി. മധുരം

Next Post

പാവപ്പെട്ട വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ എം.എസ്.എഫിന്റെ സൗജന്യ പുസ്തകശാല

Related Posts

അക്കാഫിന്‍ ചിറകിലേറി 25 അമ്മമാര്‍ ദുബായില്‍

അക്കാഫിന്‍ ചിറകിലേറി 25 അമ്മമാര്‍ ദുബായില്‍

September 30, 2023
പരുഷമായ ഒരു കാലത്തെ സ്വരം കൊണ്ട് പതംവരുത്തിയ ഗായിക

ശബ്ദ സൗകുമാര്യത്തിന്റെ വളകിലുക്കം

September 29, 2023
പരുഷമായ ഒരു കാലത്തെ സ്വരം കൊണ്ട് പതംവരുത്തിയ ഗായിക

പരുഷമായ ഒരു കാലത്തെ സ്വരം കൊണ്ട് പതംവരുത്തിയ ഗായിക

September 29, 2023
കാസര്‍കോടിനെയും ചേര്‍ത്ത് പിടിച്ച ഡോ. എം.എസ് സ്വാമിനാഥന്‍

കാസര്‍കോടിനെയും ചേര്‍ത്ത് പിടിച്ച ഡോ. എം.എസ് സ്വാമിനാഥന്‍

September 29, 2023

അരക്ഷിതാവസ്ഥയിലാകുന്ന തൊഴിലുറപ്പ് പദ്ധതി

September 29, 2023
പുഞ്ചിരിയുടെ നറുനിലാവായി ഇനി ഫരീദില്ല

പുഞ്ചിരിയുടെ നറുനിലാവായി ഇനി ഫരീദില്ല

September 27, 2023
Next Post
പാവപ്പെട്ട വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ എം.എസ്.എഫിന്റെ സൗജന്യ പുസ്തകശാല

പാവപ്പെട്ട വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ എം.എസ്.എഫിന്റെ സൗജന്യ പുസ്തകശാല

No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS