ഇന്ദിരാ ടീച്ചറുടെ ഓര്‍മ്മകളിരമ്പി ഒരു പകല്‍; ഓര്‍മ്മപ്പുസ്തകമായി 'ഇന്ദിരജാല'വും

കാസര്‍കോട്: കാസര്‍കോട് വിമന്‍സ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം 'മെമ്മറീസ് മെഗാ മീറ്റപ്പ് 2023' പുതുവത്സര ദിനത്തില്‍ മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ അരങ്ങേറി.1995ല്‍ ഇന്ദിര ടീച്ചര്‍ സ്ഥാപിച്ച വിമന്‍സ് കോളേജിലെ തുടക്കം മുതലുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും സംഘടിപ്പിച്ചു കൊണ്ടുള്ള സംഗമം സി.എച്ച്. കുഞ്ഞമ്പു എം.എ.എ. ഉദ്ഘാടനം ചെയ്തു.ഇന്ദിര ടീച്ചറെ അനുസ്മരിച്ച് കൊണ്ടാണ് പരിപാടി തുടങ്ങിയത്. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യാപകര്‍ക്ക് പൊന്നാടയണിയിച്ചു. പ്രൊഫ. ഗോപിനാഥ്, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ഷൈനി ഐസക് എന്നിവര്‍ മുഖ്യാതിഥികളായി.ഇന്ദിര […]

കാസര്‍കോട്: കാസര്‍കോട് വിമന്‍സ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം 'മെമ്മറീസ് മെഗാ മീറ്റപ്പ് 2023' പുതുവത്സര ദിനത്തില്‍ മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ അരങ്ങേറി.
1995ല്‍ ഇന്ദിര ടീച്ചര്‍ സ്ഥാപിച്ച വിമന്‍സ് കോളേജിലെ തുടക്കം മുതലുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും സംഘടിപ്പിച്ചു കൊണ്ടുള്ള സംഗമം സി.എച്ച്. കുഞ്ഞമ്പു എം.എ.എ. ഉദ്ഘാടനം ചെയ്തു.
ഇന്ദിര ടീച്ചറെ അനുസ്മരിച്ച് കൊണ്ടാണ് പരിപാടി തുടങ്ങിയത്. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യാപകര്‍ക്ക് പൊന്നാടയണിയിച്ചു. പ്രൊഫ. ഗോപിനാഥ്, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ഷൈനി ഐസക് എന്നിവര്‍ മുഖ്യാതിഥികളായി.
ഇന്ദിര ടീച്ചറെക്കുറിച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥിനി ഷാസിയ ബാനു എഴുതിയ 'ഇന്ദിരജാലം' ഓര്‍മ്മപ്പുസ്തകം പകാശനം ചെയ്തു. വിവിധയിനം കലാ പരിപാടികളും അരങ്ങേറി.
ഷാസിയ ഹമീദിന്റെ നേതൃത്വത്തില്‍ ഖമറുന്നിസ ഹമീദ്, റിസ്വാന ഫസല്‍, റുക്സാന റസാഖ്, സാജിദ ഫൈസല്‍, ഷമീന സമീര്‍, ഷമീം റിയാസ്, ഹസീന ഇസ്മായില്‍ എന്നിവരാണ് പരിപാടിയുടെ മേല്‍നോട്ടം വഹിച്ചത്.

Related Articles
Next Story
Share it