വിദേശികളെ ഒഴിവാക്കി കുവൈത്ത്; സ്വദേശിവത്കരണം ശക്തമാക്കുന്നതോടെ നിരവധി മലയാളികള്‍ക്കും മടങ്ങേണ്ടി വരും

മനാമ: സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി കുവൈത്ത് വിവിധ മേഖലകളില്‍ നിന്ന് വിദേശികളെ ഒഴിവാക്കുന്നു. പുതിയ നിയമം നടപ്പിലാകുമ്പോള്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ രാജ്യം വിടേണ്ടിവരും. സ്വദേശിവത്ക്കരണത്തിനായി സിവില്‍ സര്‍വീസ് ബ്യൂറോ പദ്ധതി തയ്യാറാക്കിയതായി വാണിജ്യ വ്യാപാര മന്ത്രി ഫൈസല്‍ അല്‍ മെദ്ലിജ് അറിയിച്ചു. കുവൈത്തിലെ സര്‍ക്കാര്‍ മേഖലയില്‍ നിന്നും വിദേശികളെ ഒഴിവാക്കാന്‍ ആണ് ലക്ഷ്യമിടുന്നത്. അതിന്‍റെ അടിസ്ഥാനത്തില്‍ 2144 വിദേശികളെ സര്‍ക്കാര്‍ മേഖലയില്‍ നിന്നും പിരിച്ചുവിട്ടു. വിദ്യാഭ്യാസം, ക്രിമിനല്‍ ഫോറന്‍സിക് എന്നിവയില്‍ 97 ശതമാനം സ്വദേശിവത്ക്കരണമുണ്ടാകുമെന്നാണ് […]

മനാമ: സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി കുവൈത്ത് വിവിധ മേഖലകളില്‍ നിന്ന് വിദേശികളെ ഒഴിവാക്കുന്നു. പുതിയ നിയമം നടപ്പിലാകുമ്പോള്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ രാജ്യം വിടേണ്ടിവരും. സ്വദേശിവത്ക്കരണത്തിനായി സിവില്‍ സര്‍വീസ് ബ്യൂറോ പദ്ധതി തയ്യാറാക്കിയതായി വാണിജ്യ വ്യാപാര മന്ത്രി ഫൈസല്‍ അല്‍ മെദ്ലിജ് അറിയിച്ചു.

കുവൈത്തിലെ സര്‍ക്കാര്‍ മേഖലയില്‍ നിന്നും വിദേശികളെ ഒഴിവാക്കാന്‍ ആണ് ലക്ഷ്യമിടുന്നത്. അതിന്‍റെ അടിസ്ഥാനത്തില്‍ 2144 വിദേശികളെ സര്‍ക്കാര്‍ മേഖലയില്‍ നിന്നും പിരിച്ചുവിട്ടു. വിദ്യാഭ്യാസം, ക്രിമിനല്‍ ഫോറന്‍സിക് എന്നിവയില്‍ 97 ശതമാനം സ്വദേശിവത്ക്കരണമുണ്ടാകുമെന്നാണ് വിവരം. ഏറ്റവും കുറവുള്ള കാര്‍ഷിക മേഖലയില്‍ ഇത് 75 ശതമാനം ആണ്.

മൂന്ന് മാസത്തിനിടെ 83,000ത്തില്‍ അധികം പേര്‍ കുവൈറ്റില്‍ നിന്നും പോയിട്ടുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇതോടെ രാജ്യത്തെ വിദേശികളുടെ എണ്ണം 15 ലക്ഷം ആയി.

Related Articles
Next Story
Share it