അധികൃതരുടെ അനാസ്ഥ: വാഹനങ്ങള്‍ ഉപയോഗശൂന്യമായി നശിക്കുന്നു
മുള്ളേരിയ: ഉപയോഗിക്കാതെ നോക്കുകുത്തിയായി കിടക്കുന്ന വാഹനങ്ങള്‍ നാശത്തിന്റെ വക്കില്‍. കാറഡുക്ക പഞ്ചായത്ത് ഹരിതകര്‍മസേനയുടെ വൈദ്യുതി ഓട്ടോയും ബഡ്സ് സ്‌കൂളിന്റെ വാഹനവുമാണ് നശിക്കുന്നത്. മൂന്ന് വര്‍ഷം മുമ്പാണ് ഹരിത കര്‍മസേനയ്ക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കാന്‍ വാഹനം വാങ്ങിയത്. ഈ വാഹനം ഓടിക്കാനായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് പരിശീലനവും നല്‍കിയിരുന്നു. എന്നാല്‍ വാഹനം എത്തി ദിവസങ്ങള്‍ക്കകം തന്നെ ബാറ്ററി കേടായി. ബാറ്ററി മാറ്റി വാഹനം ഉപയോഗിക്കാനുള്ള നടപടി അധികൃതര്‍ സ്വീകരിച്ചുമില്ല. തിടുക്കത്തില്‍ വാഹനം വാങ്ങുന്നത് പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ […]

മുള്ളേരിയ: ഉപയോഗിക്കാതെ നോക്കുകുത്തിയായി കിടക്കുന്ന വാഹനങ്ങള്‍ നാശത്തിന്റെ വക്കില്‍. കാറഡുക്ക പഞ്ചായത്ത് ഹരിതകര്‍മസേനയുടെ വൈദ്യുതി ഓട്ടോയും ബഡ്സ് സ്‌കൂളിന്റെ വാഹനവുമാണ് നശിക്കുന്നത്. മൂന്ന് വര്‍ഷം മുമ്പാണ് ഹരിത കര്‍മസേനയ്ക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കാന്‍ വാഹനം വാങ്ങിയത്. ഈ വാഹനം ഓടിക്കാനായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് പരിശീലനവും നല്‍കിയിരുന്നു. എന്നാല്‍ വാഹനം എത്തി ദിവസങ്ങള്‍ക്കകം തന്നെ ബാറ്ററി കേടായി. ബാറ്ററി മാറ്റി വാഹനം ഉപയോഗിക്കാനുള്ള നടപടി അധികൃതര്‍ സ്വീകരിച്ചുമില്ല. തിടുക്കത്തില്‍ വാഹനം വാങ്ങുന്നത് പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ എതിര്‍ത്തിരുന്നു. മതിയായ ചട്ടം പാലിക്കാതെയാണ് ഇ-ഓട്ടോ വാങ്ങിയതെന്ന ആരോപണവും ഉയര്‍ന്നിരുന്നു. പൂവടുക്കയിലുള്ള കാറഡുക്ക ബഡ്സ് സ്‌കൂളിന്റെ ട്രാവലര്‍ വാഹനവും കട്ടപ്പുറത്താണ്. പഞ്ചായത്തിന് കുടുംബശ്രീ വഴി ലഭിച്ച പുതിയ വാഹനമാണ് ബഡ്സ് സ്‌കൂളിനായി ഉപയോഗിക്കുന്നത്. അതോടെ പഴയ വാഹനം ഷെഡില്‍ കയറ്റി ഇട്ടിരിക്കുകയാണ്. രണ്ട് വാഹനങ്ങളും ഇപ്പോള്‍ ഗാഡിഗുഡ്ഡെ റോഡിലെ മൃഗാസ്പത്രിയോട് ചേര്‍ന്നുള്ള ഷെഡില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. മഴ കൊണ്ട് വാഹനത്തിന്റെ ചില ഭാഗങ്ങള്‍ തുരുമ്പെടുത്തിട്ടുണ്ട്. ലക്ഷങ്ങള്‍ ചെലവഴിച്ച് വാങ്ങിയ വാഹനങ്ങളാണ് അധികൃതരുടെ അനാസ്ഥയില്‍ ഇങ്ങനെ തുരുമ്പെടുത്ത് നശിച്ചുകൊണ്ടിരിക്കുന്നത്.