പേ വിഷബാധ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ താല്‍പര്യം കാട്ടുന്നില്ലെന്ന് ആക്ഷേപം

കാഞ്ഞങ്ങാട്: തെരുവ് നായ്ക്കള്‍ക്കുള്ള പേ വിഷബാധ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് താല്പര്യക്കുറവ്. ഇതോടെ സപ്തംബര്‍ രണ്ടു മുതല്‍ സംസ്ഥാനത്ത് തുടങ്ങിയ മാസ്സ് ഡോഗ് വാക്‌സിനേഷന്‍ പദ്ധതിയില്‍ ജില്ലയ്ക്ക് ഇനിയും കാര്യമായ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞില്ല.സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പേ വിഷബാധ പ്രതിരോധ പ്രവര്‍ത്തനമാണ് ജില്ലയില്‍ അവതാളത്തിലായത്.പട്ടി പിടുത്തക്കാര്‍ക്കുള്ള പ്രതിഫലവും വാഹനസൗകര്യവും തദ്ദേശ സ്ഥാപനങ്ങള്‍ ഏര്‍പ്പെടുത്തി നല്‍കിയാല്‍ മൃഗസംരക്ഷണ വകുപ്പ് ജീവനക്കാര്‍ വകുപ്പില്‍ നിന്നുള്ള വാക്‌സിനേഷന്‍ ഉപയോഗിച്ച് പ്രതിരോധ കുത്തിവെപ്പ് നടത്തുന്നതിനാണ് […]

കാഞ്ഞങ്ങാട്: തെരുവ് നായ്ക്കള്‍ക്കുള്ള പേ വിഷബാധ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് താല്പര്യക്കുറവ്. ഇതോടെ സപ്തംബര്‍ രണ്ടു മുതല്‍ സംസ്ഥാനത്ത് തുടങ്ങിയ മാസ്സ് ഡോഗ് വാക്‌സിനേഷന്‍ പദ്ധതിയില്‍ ജില്ലയ്ക്ക് ഇനിയും കാര്യമായ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞില്ല.
സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പേ വിഷബാധ പ്രതിരോധ പ്രവര്‍ത്തനമാണ് ജില്ലയില്‍ അവതാളത്തിലായത്.
പട്ടി പിടുത്തക്കാര്‍ക്കുള്ള പ്രതിഫലവും വാഹനസൗകര്യവും തദ്ദേശ സ്ഥാപനങ്ങള്‍ ഏര്‍പ്പെടുത്തി നല്‍കിയാല്‍ മൃഗസംരക്ഷണ വകുപ്പ് ജീവനക്കാര്‍ വകുപ്പില്‍ നിന്നുള്ള വാക്‌സിനേഷന്‍ ഉപയോഗിച്ച് പ്രതിരോധ കുത്തിവെപ്പ് നടത്തുന്നതിനാണ് നിര്‍ദ്ദേശം. എന്നാല്‍ ജില്ലയിലെ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനവും തുക അനുവദിച്ചിട്ടില്ല.
തെരുവ് നായ്ക്കളുടെ അക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പുറംതിരിഞ്ഞു നില്‍ക്കുന്നത്.
വ്യാപകമായി പരാതി ഉയര്‍ന്നതോടെ മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടറുടെ കത്തിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് പദ്ധതിയില്‍ പങ്കാളികളാകാന്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Related Articles
Next Story
Share it