ക്യാമ്പില്‍ കോവിഡ്; 13ന് ആരംഭിക്കേണ്ട ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പര മറ്റൊരു തീയതിയിലേക്ക് മാറ്റി

മുംബൈ: ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പര 13ന് ആരംഭിക്കാനിരിക്കെ ലങ്കന്‍ ക്യാമ്പില്‍ വെല്ലുവിളിയുയര്‍ത്തി കോവിഡ് വ്യാപനം. ഇതോടെ മത്സരക്രമത്തില്‍ മാറ്റം വരുത്തി. 18നാണ് ആദ്യ മത്സരം. തുടര്‍ന്നുള്ള ഏകദിനങ്ങള്‍ 20, 23 തീയതികളിലും ട്വന്റി 20 മത്സരങ്ങള്‍ 25, 27, 29 തീയതികളിലുമായി നടക്കും. ശ്രീലങ്കന്‍ ടീമിന്റെ ബാറ്റിംഗ് പരിശീലകന്‍ ആന്‍ഡി ഫ്‌ളവറിന് നേരത്തെ കോവിഡ് ബാധിച്ചിരുന്നു. എന്നാല്‍ പിന്നാലെ വീഡിയോ അനലിസ്റ്റ് ജി ടി നിരോഷനും വൈറസ് ബാധ കണ്ടെത്തിയതോടെ പരമ്പര നീട്ടിവെക്കാന്‍ ഇരു ബോര്‍ഡുകളും നിര്‍ബന്ധിതരാകുകയായിരുന്നു. […]

മുംബൈ: ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പര 13ന് ആരംഭിക്കാനിരിക്കെ ലങ്കന്‍ ക്യാമ്പില്‍ വെല്ലുവിളിയുയര്‍ത്തി കോവിഡ് വ്യാപനം. ഇതോടെ മത്സരക്രമത്തില്‍ മാറ്റം വരുത്തി. 18നാണ് ആദ്യ മത്സരം. തുടര്‍ന്നുള്ള ഏകദിനങ്ങള്‍ 20, 23 തീയതികളിലും ട്വന്റി 20 മത്സരങ്ങള്‍ 25, 27, 29 തീയതികളിലുമായി നടക്കും.

ശ്രീലങ്കന്‍ ടീമിന്റെ ബാറ്റിംഗ് പരിശീലകന്‍ ആന്‍ഡി ഫ്‌ളവറിന് നേരത്തെ കോവിഡ് ബാധിച്ചിരുന്നു. എന്നാല്‍ പിന്നാലെ വീഡിയോ അനലിസ്റ്റ് ജി ടി നിരോഷനും വൈറസ് ബാധ കണ്ടെത്തിയതോടെ പരമ്പര നീട്ടിവെക്കാന്‍ ഇരു ബോര്‍ഡുകളും നിര്‍ബന്ധിതരാകുകയായിരുന്നു. കോച്ചിനും അനലിസ്റ്റിനും കോവിഡ് ബാധിച്ചതിനാല്‍ ശ്രീലങ്കന്‍ ടീമിന്റെ ക്വാറന്റൈന്‍ കാലാവധി നീട്ടേണ്ടി വരുന്നതിനാലാണ് പരമ്പര നീട്ടിവെക്കുന്നത്.

ഫ്ളവറിന് രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ ശ്രീലങ്കന്‍ ക്യാമ്പിലുള്ള എല്ലാവര്‍ക്കും കോവിഡ് പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് നിരോഷന് രോഗം സ്ഥിരീകരിച്ചത്.

Related Articles
Next Story
Share it