പുതിയ ഐ.ടി ചട്ടങ്ങള്‍ മനുഷ്യാവകാശ ലംഘനമല്ല, സാമൂഹ്യ മാധ്യമങ്ങളിലെ സാധാരണക്കാരെ ശാക്തീകരിക്കാനാണെന്ന് ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യ

ന്യൂഡെല്‍ഹി: പുതിയ ഐടി ചട്ടങ്ങള്‍ നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സഭയ്ക്ക് ഇന്ത്യ മറുപടി നല്‍കി. സാധാരണക്കാരെ ശാക്തീകരിക്കാനാണ് പുതിയ ചട്ടങ്ങളെന്നാണ് വിശദീകരണം. രാജ്യത്തെ പുതിയ ഐടി ചട്ടങ്ങള്‍ മനുഷ്യാവകാശ ലംഘനമല്ലെന്നും സാമൂഹിക മാധ്യമങ്ങളിലെ സാധാരണ ഉപഭോക്താക്കളെ ശാക്തീകരിക്കാനാണ് ഐടി ചട്ടത്തിന് രൂപം നല്‍കിയതെന്നും വിശാലമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പുതിയ ഇവ കൊണ്ടുവന്നതെന്നും യുഎന്നിലെ ഇന്ത്യന്‍ മിഷന്‍ വ്യക്തമാക്കി. ഇന്ത്യയില്‍ നടപ്പിലാക്കിയ പുതിയ ഐ ടി ചട്ടങ്ങളില്‍ യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ പ്രതിനിധികള്‍ വലിയ ആശങ്ക രേഖപ്പെടുത്തിയിരുന്നു. അഭിപ്രായ […]

ന്യൂഡെല്‍ഹി: പുതിയ ഐടി ചട്ടങ്ങള്‍ നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സഭയ്ക്ക് ഇന്ത്യ മറുപടി നല്‍കി. സാധാരണക്കാരെ ശാക്തീകരിക്കാനാണ് പുതിയ ചട്ടങ്ങളെന്നാണ് വിശദീകരണം. രാജ്യത്തെ പുതിയ ഐടി ചട്ടങ്ങള്‍ മനുഷ്യാവകാശ ലംഘനമല്ലെന്നും സാമൂഹിക മാധ്യമങ്ങളിലെ സാധാരണ ഉപഭോക്താക്കളെ ശാക്തീകരിക്കാനാണ് ഐടി ചട്ടത്തിന് രൂപം നല്‍കിയതെന്നും വിശാലമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പുതിയ ഇവ കൊണ്ടുവന്നതെന്നും യുഎന്നിലെ ഇന്ത്യന്‍ മിഷന്‍ വ്യക്തമാക്കി.

ഇന്ത്യയില്‍ നടപ്പിലാക്കിയ പുതിയ ഐ ടി ചട്ടങ്ങളില്‍ യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ പ്രതിനിധികള്‍ വലിയ ആശങ്ക രേഖപ്പെടുത്തിയിരുന്നു. അഭിപ്രായ സ്വാതന്ത്ര്യം തടസപ്പെടുത്തുന്ന ചട്ടങ്ങളില്‍ ഇന്ത്യ മാറ്റം വരുത്തണമെന്ന് അഭ്യര്‍ഥിച്ച് യുഎന്നിലെ പ്രത്യേക സമിതി കേന്ദ്രസര്‍ക്കാരിന് കത്തയക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ മറുപടി.

സാമൂഹിക മാധ്യമങ്ങളിലൂടെ ചൂഷണം ചെയ്യപ്പെടുന്ന ഇരകള്‍ക്ക് പരാതി നല്‍കാന്‍ ഒരിടം വേണമെന്നും ഇതിനായി പൊതുജനങ്ങളില്‍ നിന്ന് ഉള്‍പ്പെടെ വിവിധ മേഖലയിലുള്ളവരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഐടി ചട്ടങ്ങള്‍ തയ്യാറാക്കിയതെന്നും കേന്ദ്രം മറുപടിയില്‍ പറഞ്ഞു. രാജ്യത്തെ ഐടി ചട്ടം അഭിപ്രായ സ്വാതന്ത്ര്യത്തെ ബാധിക്കുമെന്ന ആശങ്കകള്‍ തെറ്റാണെന്നും ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങള്‍ ലോകമെമ്പാടും അംഗീകരിക്കപ്പെട്ടതാണെന്നും കേന്ദ്രം മറുപടിയില്‍ വ്യക്തമാക്കി.

Related Articles
Next Story
Share it