ഇന്ത്യയുടെ സൗഹൃദം ബഹുസ്വരതയുടേത് -രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി

കാഞ്ഞങ്ങാട്: ഭഗവത് ഗീതയും ഖുര്‍ആനും ബൈബിളും അനുശാസിക്കുന്ന സ്നേഹവും സൗഹൃദവും ബഹുസ്വരതയുടേതാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. സൗഹൃദ വേദിയൊരുക്കിയ പെരുന്നാള്‍ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയകാലത്ത് ബന്ധങ്ങളിലെ കാപട്യം തിരിച്ചറിഞ്ഞ് ശിഥിലമായ സൗഹൃദബന്ധങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ സൗഹൃദ സംഗമങ്ങളിലൂടെ സാധ്യമാകുമെന്നും നിലവിലെ ഇന്ത്യയുടെ ഭരണഘടന നിലനില്‍ക്കുന്നിടത്തോളം കാലം രാജ്യത്ത് ബഹുസ്വരത നിലനില്‍ക്കുമെന്നും എം.പി പറഞ്ഞു. യോജിക്കുന്നവരും വിയോജിക്കുന്നവരും തമ്മിലുള്ള സ്നേഹബന്ധമാണ് യഥാര്‍ത്ഥ സൗഹൃദമെന്നും വിയോജിപ്പ് അപരാധമല്ലെന്നും സംവാദങ്ങള്‍ സൗഹൃദം ശക്തിപ്പെടുത്തുമെന്നും മുഖ്യപ്രഭാഷണം നടത്തിയ കെ.ഇ.എന്‍ കുഞ്ഞഹമ്മദ് […]

കാഞ്ഞങ്ങാട്: ഭഗവത് ഗീതയും ഖുര്‍ആനും ബൈബിളും അനുശാസിക്കുന്ന സ്നേഹവും സൗഹൃദവും ബഹുസ്വരതയുടേതാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. സൗഹൃദ വേദിയൊരുക്കിയ പെരുന്നാള്‍ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതിയകാലത്ത് ബന്ധങ്ങളിലെ കാപട്യം തിരിച്ചറിഞ്ഞ് ശിഥിലമായ സൗഹൃദബന്ധങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ സൗഹൃദ സംഗമങ്ങളിലൂടെ സാധ്യമാകുമെന്നും നിലവിലെ ഇന്ത്യയുടെ ഭരണഘടന നിലനില്‍ക്കുന്നിടത്തോളം കാലം രാജ്യത്ത് ബഹുസ്വരത നിലനില്‍ക്കുമെന്നും എം.പി പറഞ്ഞു.
യോജിക്കുന്നവരും വിയോജിക്കുന്നവരും തമ്മിലുള്ള സ്നേഹബന്ധമാണ് യഥാര്‍ത്ഥ സൗഹൃദമെന്നും വിയോജിപ്പ് അപരാധമല്ലെന്നും സംവാദങ്ങള്‍ സൗഹൃദം ശക്തിപ്പെടുത്തുമെന്നും മുഖ്യപ്രഭാഷണം നടത്തിയ കെ.ഇ.എന്‍ കുഞ്ഞഹമ്മദ് അഭിപ്രായപ്പെട്ടു. വേദി ചെയര്‍മാന്‍ അഡ്വ.പി.നാരായണന്‍ അധ്യക്ഷത വഹിച്ചു. വി.എന്‍.ഹാരിസ് ബലി പെരുന്നാള്‍ സന്ദേശം നല്‍കി. ടി.മുഹമ്മദ് അസ്ലം ബി.എം.മുഹമ്മദ്കുഞ്ഞി, പ്രസംഗിച്ചു.
സി.യൂസഫ്ഹാജി, ബഷീര്‍ ആറങ്ങാടി, സാജിദ് മൗവ്വല്‍, ബഷീര്‍ വെള്ളിക്കോത്ത്, കെ.ഇ.എ.ബക്കര്‍, അഹമ്മദ് കിര്‍മ്മാണി, അരവിന്ദന്‍ മാണിക്കോത്ത്, സി.മുഹമ്മദ്കുഞ്ഞി, ഡോ.അബ്ദുല്‍ഹാഫിസ്, ഹാഷിം ആറങ്ങാടി, ഇ.കെ.കെ.പടന്നക്കാട്, പി.എം.ഹസ്സന്‍ഹാജി, കെ.എം.ഷാഫി, മഹമൂദ് പള്ളിപ്പുഴ, രാജേന്ദ്രകുമാര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it