രാജ്യത്ത് ആദ്യത്തെ ഒമിക്രോണ്‍ മരണം; മരിച്ചത് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചയാള്‍

ന്യൂഡെല്‍ഹി: രാജ്യത്ത് ആദ്യത്തെ ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ചു. രാജസ്ഥാനിലെ ഉദയപൂര്‍ സ്വദേശിയായ 73 കാരനാണ് മരണപ്പെട്ടത്. രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചയാളാണ് മരിച്ചത്. ഡിസംബര്‍ 15നാണ് ഇയാള്‍ക്ക് കോവിഡ് പോസിറ്റീവായത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഒമിക്രോണ്‍ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. ഡിസംബര്‍ 25നാണ് പരിശോധനാ ഫലം പുറത്തുവന്നത്. ഡിസംബര്‍ 31ന് പുലര്‍ച്ചെ 3.30നാണ് ഇദ്ദേഹം മരണപ്പെട്ടത്. ഇയാള്‍ക്ക് പ്രമേഹം, ഹൈപ്പര്‍ടെന്‍ഷന്‍ തുടങ്ങിയ രോഗങ്ങള്‍ ഉണ്ടായിരുന്നുവെന്ന് റിപോര്‍ട്ടില്‍ പറയുന്നു. ഇയാള്‍ക്ക് കാര്യമായ യാത്ര ചരിത്രമോ സമ്പര്‍ക്കമോ ഉണ്ടായിരുന്നില്ല. രാജ്യത്ത് […]

ന്യൂഡെല്‍ഹി: രാജ്യത്ത് ആദ്യത്തെ ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ചു. രാജസ്ഥാനിലെ ഉദയപൂര്‍ സ്വദേശിയായ 73 കാരനാണ് മരണപ്പെട്ടത്. രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചയാളാണ് മരിച്ചത്. ഡിസംബര്‍ 15നാണ് ഇയാള്‍ക്ക് കോവിഡ് പോസിറ്റീവായത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഒമിക്രോണ്‍ സാന്നിധ്യം കണ്ടെത്തുകയായിരുന്നു.

ഡിസംബര്‍ 25നാണ് പരിശോധനാ ഫലം പുറത്തുവന്നത്. ഡിസംബര്‍ 31ന് പുലര്‍ച്ചെ 3.30നാണ് ഇദ്ദേഹം മരണപ്പെട്ടത്. ഇയാള്‍ക്ക് പ്രമേഹം, ഹൈപ്പര്‍ടെന്‍ഷന്‍ തുടങ്ങിയ രോഗങ്ങള്‍ ഉണ്ടായിരുന്നുവെന്ന് റിപോര്‍ട്ടില്‍ പറയുന്നു. ഇയാള്‍ക്ക് കാര്യമായ യാത്ര ചരിത്രമോ സമ്പര്‍ക്കമോ ഉണ്ടായിരുന്നില്ല.

രാജ്യത്ത് ഇതുവരെ 2,135 ഒമിക്രോണ്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ മഹാരാഷ്ട്രയില്‍ 653 കേസുകളും ഡെല്‍ഹിയില്‍ 464 കേസുകളുമാണ്. ഒമിക്രോണ്‍ ഭീതിയെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്.

Related Articles
Next Story
Share it