മോസ്കോ: റഷ്യന്‍ സൈന്യത്തിലേക്ക് അനധികൃതമായി റിക്രൂട്ട് ചെയ്യപ്പെട്ട ഇന്ത്യക്കാരെ വിട്ടയക്കാന്‍ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന്‍ പ്രസിഡണ്ട് വ്ലാഡിമിര്‍ പുട്ടിനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. തിങ്കളാഴ്ച പുട്ടിനൊപ്പം അത്താഴവിരുന്നില്‍ പങ്കെടുക്കുമ്പോഴാണ് മോദി ഇക്കാര്യം ധരിപ്പിച്ചത്. തുടര്‍ന്ന് ഇവരെ സൈന്യത്തില്‍ നിന്ന് വിട്ടയക്കാനും നാട്ടിലേക്ക് തിരിച്ചയയ്ക്കാനുമുള്ള നടപടികള്‍ കൈക്കൊള്ളാമെന്ന് പുട്ടിന് അറിയിക്കുകയായിരുന്നു.
യുക്രെയ്നെതിരായ യുദ്ധത്തില്‍ റഷ്യന്‍ സൈന്യത്തിന്റെ ഭാഗമാകേണ്ടിവന്ന 2 ഇന്ത്യക്കാര്‍ മരിച്ചിരുന്നു. ഒട്ടേറെ പേര് യുദ്ധമുഖത്ത് കുടുങ്ങിക്കിടക്കുന്നുമുണ്ട്. ഇരുപതിലേറെ ഇന്ത്യക്കാരാണ് ഏജന്റുമാരുടെ തട്ടിപ്പിനിരയായി റഷ്യയുടെ യുദ്ധമുഖത്തെത്തിപ്പെട്ടത്. മലയാളികളും ഇതില്‍ ഉള്‍പ്പെടുന്നു.