കെനിയന്‍ രോഗിക്ക് ട്രാന്‍സ്‌കത്തീറ്റര്‍ ടെക്‌നിക് ഉപയോഗിച്ച് ചികിത്സ നടത്തി ഇന്ത്യാന ഹോസ്പിറ്റല്‍

മംഗളൂരു: ഇന്ത്യാന ഹോസ്പിറ്റല്‍ ആന്റ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കെനിയന്‍ രോഗിക്ക് ട്രാന്‍സ്‌കത്തീറ്റര്‍ ടെക്‌നിക് ഉപയോഗിച്ച് ചികിത്സ നടത്തി. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ രോഗിയെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നിരിക്കുകയാണ്.കെനിയയില്‍ നിന്നുള്ള 65 വയസ്സുള്ള സ്ത്രീക്ക് 2014 ല്‍ അഹമ്മദാബാദിലെ ഒരു ആസ്പത്രിയില്‍ ബൈപാസ് ശസ്ത്രക്രിയ നടത്തി വാല്‍വ് മാറ്റിസ്ഥാപിച്ചിരുന്നു. 8 വര്‍ഷത്തിന് ശേഷം അവര്‍ക്ക് വാല്‍വിന്റെ അപചയം സംഭവിച്ചു. ഇത് ഹൃദയസ്തംഭനത്തിലേക്ക് നയിച്ചു. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും പള്‍മണറി ഹൈപ്പര്‍ ടെന്‍ഷനും കൊണ്ട് അവസ്ഥ കൂടുതല്‍ വഷളായി. മുമ്പ് […]

മംഗളൂരു: ഇന്ത്യാന ഹോസ്പിറ്റല്‍ ആന്റ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കെനിയന്‍ രോഗിക്ക് ട്രാന്‍സ്‌കത്തീറ്റര്‍ ടെക്‌നിക് ഉപയോഗിച്ച് ചികിത്സ നടത്തി. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ രോഗിയെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നിരിക്കുകയാണ്.
കെനിയയില്‍ നിന്നുള്ള 65 വയസ്സുള്ള സ്ത്രീക്ക് 2014 ല്‍ അഹമ്മദാബാദിലെ ഒരു ആസ്പത്രിയില്‍ ബൈപാസ് ശസ്ത്രക്രിയ നടത്തി വാല്‍വ് മാറ്റിസ്ഥാപിച്ചിരുന്നു. 8 വര്‍ഷത്തിന് ശേഷം അവര്‍ക്ക് വാല്‍വിന്റെ അപചയം സംഭവിച്ചു. ഇത് ഹൃദയസ്തംഭനത്തിലേക്ക് നയിച്ചു. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും പള്‍മണറി ഹൈപ്പര്‍ ടെന്‍ഷനും കൊണ്ട് അവസ്ഥ കൂടുതല്‍ വഷളായി. മുമ്പ് തന്നെ ചികിത്സിച്ച ആസ്പത്രിയില്‍ തിരിച്ചെത്തിയപ്പോള്‍ ആസ്പത്രി അധികൃതര്‍ വീണ്ടും വാല്‍വ് മാറ്റിവെക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ശസ്ത്രക്രിയ ആവര്‍ത്തിക്കുക അപകടകരമായ കാര്യമായിരുന്നു. ഇതിനിടയിലാണ് ഇന്ത്യാന ഹോസ്പിറ്റലിനെ സമീപിക്കുന്നത്
തുടര്‍ന്ന് ഇന്ത്യാന ഹോസ്പിറ്റലിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ഡോ. യൂസഫ് കുംബ്ലെയുടെ നേതൃത്വത്തില്‍ നൂതന ചികിത്സക്ക് രോഗിയെ വിധേയമാക്കി.
ഒരു മണിക്കൂറിനുള്ളില്‍ ചികിത്സ കഴിഞ്ഞു. 8 മണിക്കൂറിനുള്ളില്‍ രോഗിയെ മോബിലൈസ് ചെയ്തു. 24 മണിക്കൂറിനുള്ളില്‍ രോഗിക്ക് ഐ.സി.യുവില്‍ നിന്ന് പുറത്തുകടക്കുവാനും കഴിഞ്ഞു.

Related Articles
Next Story
Share it