അവസാന അങ്കത്തിനൊരുങ്ങി ഇന്ത്യയും ഇംഗ്ലണ്ടും; ജയിച്ചാല്‍ പരമ്പര, മോദി സ്റ്റേഡിയത്തില്‍ തീപാറും

അഹ്‌മദാബാദ്: ട്വന്റി 20 പരമ്പര ലക്ഷ്യമിട്ട് ഇന്ത്യയും ഇംഗ്ലണ്ടും അവസാന മത്സരത്തിന്. അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരുടീമുകളും രണ്ട് മത്സരങ്ങള്‍ വീതം ജയിച്ച് ഒപ്പത്തിനൊപ്പമാണ്. ഇന്നുജയിച്ചാല്‍ പരമ്പര നേടാമെന്നതിനാല്‍ അഹമദാബാദിലെ മോദി സ്റ്റേഡിയത്തില്‍ കളി തീപാറും. രാത്രി ഏഴ് മണിക്ക് ആരംഭിക്കുന്ന മത്സരം അടച്ചിട്ട സ്റ്റേഡിയത്തിലാണ് നടക്കുക. കഴിഞ്ഞ മത്സരം വിജയിച്ചതിന്റെ ആത്മവിശ്വാസമുണ്ടെങ്കിലും ഓപ്പണിംഗ് കൂട്ടുകെട്ട് പരാജയം ടീമിനെ അലട്ടുന്നുണ്ട്. നാല് മത്സരങ്ങളിലും തിളങ്ങാനാകാത്ത കെ എല്‍ രാഹുലിന്റെ സാന്നിദ്ധ്യം ടീമിന് ബാധ്യത ആയി മാറും. നാല് ഇന്നിംഗ്‌സുകളിലായി […]

അഹ്‌മദാബാദ്: ട്വന്റി 20 പരമ്പര ലക്ഷ്യമിട്ട് ഇന്ത്യയും ഇംഗ്ലണ്ടും അവസാന മത്സരത്തിന്. അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരുടീമുകളും രണ്ട് മത്സരങ്ങള്‍ വീതം ജയിച്ച് ഒപ്പത്തിനൊപ്പമാണ്. ഇന്നുജയിച്ചാല്‍ പരമ്പര നേടാമെന്നതിനാല്‍ അഹമദാബാദിലെ മോദി സ്റ്റേഡിയത്തില്‍ കളി തീപാറും. രാത്രി ഏഴ് മണിക്ക് ആരംഭിക്കുന്ന മത്സരം അടച്ചിട്ട സ്റ്റേഡിയത്തിലാണ് നടക്കുക.

കഴിഞ്ഞ മത്സരം വിജയിച്ചതിന്റെ ആത്മവിശ്വാസമുണ്ടെങ്കിലും ഓപ്പണിംഗ് കൂട്ടുകെട്ട് പരാജയം ടീമിനെ അലട്ടുന്നുണ്ട്. നാല് മത്സരങ്ങളിലും തിളങ്ങാനാകാത്ത കെ എല്‍ രാഹുലിന്റെ സാന്നിദ്ധ്യം ടീമിന് ബാധ്യത ആയി മാറും. നാല് ഇന്നിംഗ്‌സുകളിലായി വെറും 15 റണ്‍സ് ആണ് രാഹുലിന്റെ സമ്പാദ്യം. ഇതില്‍ രണ്ട് പ്രാവശ്യം പൂജ്യത്തിന് പുറത്തായി. ഫോമില്ലായ്മ താരത്തിനും സമ്മര്‍ദത്തിലാക്കുന്നുണ്ട്. കഴിഞ്ഞ കളിയില്‍ 17 പന്ത് നേരിട്ടാണ് രാഹുല്‍ 14 റണ്‍സ് നേടിയത്. രാഹുലിനെ പുറത്തിരുത്തി രോഹിതിനൊപ്പം ഫോമിലുള്ള യുവതാരം ഇഷാന്‍ കിഷാനെ ഓപ്പണിംഗില്‍ ഇറക്കാന്‍ മുറവിളി ഉയരുന്നുണ്ടെങ്കിലും കോഹ്ലി അതിന് തയ്യാറാകുമോ എന്ന് കണ്ടറിയേണ്ടതുണ്ട്. രാഹുല്‍ ആണ് തങ്ങളുടെ പ്രധാന ഓപ്പണര്‍ എന്നും ട്വന്റി 20യില്‍ ഫോം കണ്ടെത്താന്‍ ആറ് പന്തുകള്‍ മതിയെന്നുമായിരുന്നു മൂന്നാം മത്സരത്തിന് ശേഷം രാഹുലിന്റെ കാര്യത്തില്‍ കോഹ്ലി പ്രതികരിച്ചത്.

അന്തിമ ഇലവനെ പ്രഖ്യാപിച്ചിട്ടില്ല. പരമ്പരയില്‍ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ച സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും കന്നി മത്സരത്തില്‍ തന്നെ അര്‍ധശതകം നേടി ടീമിന്റെ വിജയത്തില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു. ഇഷാന്‍ കിഷനെ ഒഴിവാക്കിയാണ് കഴിഞ്ഞ മത്സരത്തില്‍ സൂര്യകുമാറിന് അരങ്ങേറ്റത്തിന് അവസരം നല്‍കിയത്. രാഹുല്‍ തേവാട്ടിയ സ്‌ക്വാഡില്‍ ഉണ്ടെങ്കിലും അവസരം ലഭിച്ചിട്ടില്ല. ഇന്ന് തെവാട്ടിയയെ ഇറക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. രാഹുലിനെ മാറ്റി ഓപ്പണിംഗ് ഇഷാന്‍ കിഷനെ ഏല്‍പ്പിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍.

ഹാര്‍ദ്ദിക് പാണ്ഡ്യ ബൗളിങില്‍ തിരിച്ചെത്തിയത് ടീമിന് ഏറെ ഗുണം ചെയ്യും. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ നിന്ന് കാര്യമായ മാറ്റമുണ്ടാവില്ലെന്നാണ് സൂചന. ഇംഗ്ലണ്ട് നിരയില്‍ ജോസ് ബട്ലര്‍, ഡേവിഡ് മലാന്‍ എന്നിവരിലാണ് ബാറ്റിങ് പ്രതീക്ഷ. ബൗളിങില്‍ ജൊഫ്രാ ആര്‍ച്ചറും മാര്‍ക്ക് വുഡും ഫോമിലേക്കുയര്‍ന്നാല്‍ ഇന്ത്യക്ക് വെല്ലുവിളിയുയര്‍ത്തും.

Related Articles
Next Story
Share it