കോവിഡ് വ്യാപനം രൂക്ഷം: കര്‍ശന നടപടികളുമായി ഇന്ത്യന്‍ റെയില്‍വെ; മാസ്‌ക് ധരിച്ചില്ലെങ്കില്‍ 500 രൂപ പിഴ

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികളുമായി ഇന്ത്യന്‍ റെയില്‍വെ. അടുത്ത ആറ് മാസത്തേക്ക് ട്രെയിനിലും, റെയില്‍വേ സ്റ്റേഷനിലും മാസ്‌ക് ധരിക്കാത്തവര്‍ക്ക് 500 രൂപ പിഴയായി ചുമത്തുമെന്ന് റെയില്‍വേ വ്യക്തമാക്കി. ഇതിനായി അധികാരപ്പെടുത്തിയ റെയില്‍വേ ഉദ്യോഗസ്ഥരാണ് പിഴ ചുമത്തുക. കൊവിഡ് വ്യാപനം തടയാന്‍ ഇന്ത്യന്‍ റെയില്‍വേ വിവിധ നടപടികള്‍ സ്വീകരിക്കുന്നുവെന്ന് റെയില്‍വേ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. രാജ്യത്ത് നിലവിലുള്ള കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഏതെങ്കിലും വ്യക്തി മാസ്‌ക് ധരിക്കാത്ത നിലയില്‍ ട്രെയിനില്‍ യാത്ര ചെയ്യുകയോ […]

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികളുമായി ഇന്ത്യന്‍ റെയില്‍വെ. അടുത്ത ആറ് മാസത്തേക്ക് ട്രെയിനിലും, റെയില്‍വേ സ്റ്റേഷനിലും മാസ്‌ക് ധരിക്കാത്തവര്‍ക്ക് 500 രൂപ പിഴയായി ചുമത്തുമെന്ന് റെയില്‍വേ വ്യക്തമാക്കി. ഇതിനായി അധികാരപ്പെടുത്തിയ റെയില്‍വേ ഉദ്യോഗസ്ഥരാണ് പിഴ ചുമത്തുക. കൊവിഡ് വ്യാപനം തടയാന്‍ ഇന്ത്യന്‍ റെയില്‍വേ വിവിധ നടപടികള്‍ സ്വീകരിക്കുന്നുവെന്ന് റെയില്‍വേ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

രാജ്യത്ത് നിലവിലുള്ള കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഏതെങ്കിലും വ്യക്തി മാസ്‌ക് ധരിക്കാത്ത നിലയില്‍ ട്രെയിനില്‍ യാത്ര ചെയ്യുകയോ സ്റ്റേഷന്‍ പരിസരത്ത് എത്തുകയോ ചെയ്യുന്നത് ചട്ടലംഘനമാണ്. ഇത് ജനജീവിതത്തിന് ഭീഷണിയുയര്‍ത്തുന്ന പല സാഹചര്യങ്ങളും സൃഷ്ടിക്കുന്നതിനും കാരണമാകുമെന്നും ഉത്തരവില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ റെയില്‍വേ പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്. അതിനാല്‍ സ്റ്റേഷനിലും പരിസരത്തും തുപ്പുക, വൃത്തിഹീനമായി പെരുമാറുക എന്നിവയ്ക്കൊപ്പമാണ് മാസ്‌ക് ധരിക്കാത്തതിനും അധികൃതര്‍ പിഴ ഈടാക്കുക.

വ്യാപനം തടയുന്നതിനുള്ള പ്രഥമ നിര്‍ദേശങ്ങളിലൊന്നാണ് കൃത്യമായി മാസ്‌ക് ധരിക്കുക എന്നത്. 2020 മെയ് മാസത്തില്‍ തന്നെ കൊവിഡ് മാര്‍ഗ്ഗനിര്‍ദേശങ്ങളെല്ലാം പാലിച്ച് ട്രെയിന്‍ സര്‍വീസ് നടത്തുന്നതിനുള്ള ഉത്തരവ് പുറത്തിറക്കിയിരുന്നുവെന്നും റെയില്‍വേ അധികൃതര്‍ വ്യക്തമാക്കുന്നു.

Related Articles
Next Story
Share it