പെഗാസസില്‍ പ്രക്ഷുബ്ധമായി ഇന്ത്യന്‍ പാര്‍ലമെന്റ്; രാജ്യസഭയും ലോക്‌സഭയും സ്തംഭിച്ചു

ന്യൂഡെല്‍ഹി: രാജ്യത്ത് ഏറെ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പ്രക്ഷുബ്ധമായി ഇന്ത്യന്‍ പാര്‍ലമെന്റ്. പെഗാസസ് വിവാദത്തെ തുടര്‍ന്നുണ്ടായ പ്രതിപക്ഷ എംപിമാരുടെ ബഹളത്തില്‍ ഇന്നും സഭ സ്തംഭിച്ചു. രാജ്യസഭയില്‍ ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവിന്റെ പ്രസംഗം തടസപ്പെട്ടു. വൈഷ്ണവിന്റെ കൈയ്യിലിരുന്ന പ്രസംഗമെഴുതിയ കടലാസ് തൃണമൂല്‍ എം.പി ശന്തനു സെന്‍ തട്ടിപ്പറിക്കുകയും സഭാ അധ്യക്ഷന്റെ നേര്‍ക്ക് എറിയുകയും ചെയ്തു. ബഹളത്തെ തുടര്‍ന്ന് രണ്ടുതവണ ഇന്ന് ലോക്‌സഭയും രാജ്യസഭയും നിര്‍ത്തിവച്ചു. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അംഗങ്ങള്‍ക്ക് താല്പര്യമില്ലെന്നാണ് സഭയിലെ […]

ന്യൂഡെല്‍ഹി: രാജ്യത്ത് ഏറെ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പ്രക്ഷുബ്ധമായി ഇന്ത്യന്‍ പാര്‍ലമെന്റ്. പെഗാസസ് വിവാദത്തെ തുടര്‍ന്നുണ്ടായ പ്രതിപക്ഷ എംപിമാരുടെ ബഹളത്തില്‍ ഇന്നും സഭ സ്തംഭിച്ചു. രാജ്യസഭയില്‍ ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവിന്റെ പ്രസംഗം തടസപ്പെട്ടു. വൈഷ്ണവിന്റെ കൈയ്യിലിരുന്ന പ്രസംഗമെഴുതിയ കടലാസ് തൃണമൂല്‍ എം.പി ശന്തനു സെന്‍ തട്ടിപ്പറിക്കുകയും സഭാ അധ്യക്ഷന്റെ നേര്‍ക്ക് എറിയുകയും ചെയ്തു.

ബഹളത്തെ തുടര്‍ന്ന് രണ്ടുതവണ ഇന്ന് ലോക്‌സഭയും രാജ്യസഭയും നിര്‍ത്തിവച്ചു. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അംഗങ്ങള്‍ക്ക് താല്പര്യമില്ലെന്നാണ് സഭയിലെ തര്‍ക്കങ്ങള് കാണിക്കുന്നതെന്ന് രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു പ്രതികരിച്ചു. ബഹളത്തെ തുടര്‍ന്ന് സഭ വെള്ളിയാഴ്ചത്തേയ്ക്ക് പിരിഞ്ഞു.

ലോക്‌സഭയില്‍ ശക്തമായ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ചോദ്യോത്തര വേളയ്ക്കിടെ സഭ നിര്‍ത്തിവെക്കേണ്ടിവന്നു. നടുത്തളത്തിലിറങ്ങി എം.പിമാര്‍ പ്രതിഷേധിച്ചതോടെയാണ് സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് ലോക്‌സഭ നിര്‍ത്തിവെക്കേണ്ടി വന്നത്.

Related Articles
Next Story
Share it