കുവൈത്ത് റെഡ്ക്രസന്റ് സൊസൈറ്റിയുടെ ചികിത്സ ഉപകരണങ്ങളും മരുന്നുകളുമായി പുറപ്പെട്ട വിമാനം ഡെല്‍ഹിയില്‍ ലാന്‍ഡ് ചെയ്തു; 40 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ ടാങ്കുകളും സിലിണ്ടറുകളും കോണ്‍സണ്‍ട്രേറ്റുകളും കൊണ്ടുപോകാന്‍ ഇന്ത്യന്‍ നാവികസേനയുടെ കപ്പല്‍ കുവൈത്തിലെത്തി

കുവൈത്ത് സിറ്റി: കുവൈത്ത് റെഡ്ക്രസന്റ് സൊസൈറ്റിയുടെ ചികിത്സ ഉപകരണങ്ങളും മരുന്നുകളുമായി പുറപ്പെട്ട വിമാനം ഡെല്‍ഹിയില്‍ ലാന്‍ഡ് ചെയ്തു. ഓക്‌സിജന്‍ സിലിണ്ടറുകളും മരുന്നുകളും ഉള്‍പ്പെടെ സാധനങ്ങളുമായി കുവൈത്ത് പ്രതിരോധ മന്ത്രാലയത്തിന്റെ വിമാനം അബ്ദുല്ല അല്‍ മുബാറക് എയര്‍ബേസില്‍ നിന്നാണ് പുറപ്പെട്ടത്. സുഹൃദ് രാജ്യത്തിന്റെ പ്രതിസന്ധി ഘട്ടത്തില്‍ അവരോട് ചേര്‍ന്നുനില്‍ക്കുമെന്നും കുവൈത്തിന്റെ മാനുഷിക മുഖം ഉയര്‍ത്തിപ്പിടിക്കുമെന്നും കുവൈത്ത് റെഡ്ക്രസന്റ് സൊസൈറ്റി ഡയറക്ടര്‍ ജനറല്‍ അബ്ദുറഹ്‌മാന്‍ അല്‍ ഔന്‍ പറഞ്ഞു. ഇന്ത്യയിലെ കുവൈത്ത് എംബസിയും ഇന്ത്യന്‍ റെഡ് ക്രോസുമായും സഹകരിച്ച് ഇന്ത്യയിലെ […]

കുവൈത്ത് സിറ്റി: കുവൈത്ത് റെഡ്ക്രസന്റ് സൊസൈറ്റിയുടെ ചികിത്സ ഉപകരണങ്ങളും മരുന്നുകളുമായി പുറപ്പെട്ട വിമാനം ഡെല്‍ഹിയില്‍ ലാന്‍ഡ് ചെയ്തു. ഓക്‌സിജന്‍ സിലിണ്ടറുകളും മരുന്നുകളും ഉള്‍പ്പെടെ സാധനങ്ങളുമായി കുവൈത്ത് പ്രതിരോധ മന്ത്രാലയത്തിന്റെ വിമാനം അബ്ദുല്ല അല്‍ മുബാറക് എയര്‍ബേസില്‍ നിന്നാണ് പുറപ്പെട്ടത്.

സുഹൃദ് രാജ്യത്തിന്റെ പ്രതിസന്ധി ഘട്ടത്തില്‍ അവരോട് ചേര്‍ന്നുനില്‍ക്കുമെന്നും കുവൈത്തിന്റെ മാനുഷിക മുഖം ഉയര്‍ത്തിപ്പിടിക്കുമെന്നും കുവൈത്ത് റെഡ്ക്രസന്റ് സൊസൈറ്റി ഡയറക്ടര്‍ ജനറല്‍ അബ്ദുറഹ്‌മാന്‍ അല്‍ ഔന്‍ പറഞ്ഞു. ഇന്ത്യയിലെ കുവൈത്ത് എംബസിയും ഇന്ത്യന്‍ റെഡ് ക്രോസുമായും സഹകരിച്ച് ഇന്ത്യയിലെ ഏറ്റവും അത്യാവശ്യമുള്ള ആശുപത്രികളിലേക്ക് ഓക്‌സിജന്‍ സിലിണ്ടറുകളും മരുന്നുകളും എത്തിക്കും.

അതിനിടെ കുവൈത്തില്‍ നിന്ന് മെഡിക്കല്‍ സാമഗ്രികള്‍ കൊണ്ടുപോകാന്‍ ഇന്ത്യന്‍ നാവികസേനയുടെ കപ്പല്‍ കുവൈത്തിലെത്തി. 'ഐ.എന്‍.എസ് കൊല്‍ക്കത്ത' എന്ന കപ്പലാണ് ശുവൈഖ് തുറമുഖത്ത് നങ്കൂരമിട്ടത്. കുവൈത്ത് സര്‍ക്കാര്‍ നല്‍കുന്ന 40 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ ടാങ്കുകളും കുവൈത്തിലെ ഇന്ത്യന്‍ പ്രവാസി സമൂഹം നല്‍കുന്ന 500 ഓക്‌സിജന്‍ സിലിണ്ടറുകളും നാല് ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകളും കൊണ്ടുപോകാനാണ് കപ്പല്‍ എത്തിയത്.

ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജിന്റെ നേതൃത്വത്തില്‍ എംബസി അധികൃതരും കുവൈത്ത് അധികൃതരും തുറമുഖത്ത് കപ്പലിനെ സ്വീകരിക്കാനെത്തി. കുവൈത്തിന്റെ സ്‌നേഹത്തിനും സഹായത്തിനും ഇന്ത്യന്‍ അംബാസഡര്‍ നന്ദി അറിയിച്ചു. പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സബാഹിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ആഴ്ച ചേര്‍ന്ന കുവൈത്ത് മന്ത്രിസഭ യോഗമാണ് ഇന്ത്യക്ക് സഹായം നല്‍കാന്‍ തീരുമാനിച്ചത്.

ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍, വെന്റിലേറ്ററുകള്‍, വിവിധ വലുപ്പത്തിലുള്ള ഓക്‌സിജന്‍ സിലിണ്ടറുകള്‍, മറ്റു മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയാണ് കുവൈത്ത് അയക്കുന്നത്. സമാനതകളില്ലാത്ത ദുരിതാവസ്ഥയിലൂടെയാണ് ഇന്ത്യ കോവിഡ് കാരണം കടന്നുപോകുന്നത്. ആശുപത്രികളില്‍ ഓക്‌സിജനും വെന്റിലേറ്ററുകളും ബെഡുകളും കുറവായി ജനങ്ങള്‍ േെനട്ടാട്ടമോടുകയാണ്. ഓക്‌സിജന്‍ ക്ഷാമം മൂലം ആയിരങ്ങള്‍ മരിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യക്ക് വിവിധ ലോക രാജ്യങ്ങള് സഹായ വാഗ്ദാനങ്ങള്‍ നല്‍കുന്നുണ്ട്. നാല് ലക്ഷത്തോളമാണ് രാജ്യത്ത് പ്രതിദിനം കോവിഡ് ബാധിക്കുന്നത്.

Related Articles
Next Story
Share it