ഇന്ത്യന്‍ മീഡിയ അബുദാബി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

അബുദാബി: അബുദാബിയിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ അബുദാബിയുടെ ആഭിമുഖ്യത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഇഫ്താര്‍ വിരുന്നും കടുംബ സംഗമവും സംഘടിപ്പിച്ചു. ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) പ്രസിഡന്റ് റാഷിദ് പൂമാടത്തിന്റെ അധ്യക്ഷതയില്‍ ഇന്ത്യന്‍ പാലസ് റസ്റ്റോറന്റില്‍ ചേര്‍ന്ന കുടുംബ സംഗമത്തില്‍ യുഎഇ ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി ദ്രുവ് മിശ്ര മുഖ്യാതിഥിയായിരുന്നു. എസ്എഫ്സി ഗ്രൂപ്പ് മാര്‍ക്കറ്റിങ്ങ് മാനേജര്‍ അനൂപിന്റെ മേല്‍നോട്ടത്തില്‍ ഒരുക്കിയ ഇഫ്താര്‍ വിരുന്നില്‍ വിവിധ മാധ്യമങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് റാഷിദ് പൂമാടം (സിറാജ്), ടി.പി. അനൂപ് […]

അബുദാബി: അബുദാബിയിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ അബുദാബിയുടെ ആഭിമുഖ്യത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഇഫ്താര്‍ വിരുന്നും കടുംബ സംഗമവും സംഘടിപ്പിച്ചു. ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) പ്രസിഡന്റ് റാഷിദ് പൂമാടത്തിന്റെ അധ്യക്ഷതയില്‍ ഇന്ത്യന്‍ പാലസ് റസ്റ്റോറന്റില്‍ ചേര്‍ന്ന കുടുംബ സംഗമത്തില്‍ യുഎഇ ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി ദ്രുവ് മിശ്ര മുഖ്യാതിഥിയായിരുന്നു.
എസ്എഫ്സി ഗ്രൂപ്പ് മാര്‍ക്കറ്റിങ്ങ് മാനേജര്‍ അനൂപിന്റെ മേല്‍നോട്ടത്തില്‍ ഒരുക്കിയ ഇഫ്താര്‍ വിരുന്നില്‍ വിവിധ മാധ്യമങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് റാഷിദ് പൂമാടം (സിറാജ്), ടി.പി. അനൂപ് (മാതൃഭൂമി), സമീര്‍ കല്ലറ (അബുദാബി 24 സെവന്‍), ടി.എസ്. നിസാമുദ്ദീന്‍ (ഗള്‍ഫ് മാധ്യമം), എന്‍.എം. അബുബക്കര്‍ (മലയാള മനോരമ), അനില്‍ സി. ഇടിക്കുള (ദീപിക), സഫറുള്ള പാലപ്പെട്ടി (ദേശാഭിമാനി), റസാഖ് ഒരുമനയൂര്‍ (മിഡില്‍ ഈസ്റ്റ് ചന്ദ്രിക), ഷിജിന കണ്ണന്‍ദാസ് (കൈരളി ടിവി), പി.എം. അബ്ദുറഹ്‌മാന്‍ (ഇ-പത്രം) എന്നിവരും അവരുടെ കുടുംബാംഗങ്ങളും സംബന്ധിച്ചു.

Related Articles
Next Story
Share it