പി.ആര്‍ ശ്രീജേഷ് രക്ഷകനായി; ഇന്ത്യക്ക് ഹോക്കിയില്‍ ജയം, വെങ്കലം

ടോക്യോ: ഗോള്‍മഴ വര്‍ഷിച്ച ടോക്യോ ഒളിംപിക്സ് പുരുഷ ഹോക്കിയില്‍ ജര്‍മനിയെ തകര്‍ത്ത് ഇന്ത്യയുടെ നീലപ്പട വെങ്കലത്തില്‍ മുത്തമിട്ടു. നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ ഉജ്ജ്വല വിജയം. 1980ന് ശേഷം ഇതാദ്യമായാണ് ഹോക്കിയില്‍ ഇന്ത്യ ഒളിംപിക് മെഡല്‍ നേടുന്നത്. ഒരുവേള 1-3ന് പിന്നിട്ടുനിന്ന ശേഷം അതിശക്തമായ തിരിച്ചുവരവിലൂടെ ഇന്ത്യ ജയിച്ചുകയറുകയായിരുന്നു. മലയാളിയായ ഗോളി പി.ആര്‍ ശ്രീജേഷിന്റെ മിന്നും സേവുകള്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി. തിമൂറിലൂടെ ജര്‍മ്മനി ആദ്യഗോള്‍ നേടി. എന്നാല്‍ സിമ്രന്‍ജീത് ഇന്ത്യയെ ഒപ്പമെത്തിച്ചു. വൈകാതെ വില്ലെന്‍ ജര്‍മനിക്ക് […]

ടോക്യോ: ഗോള്‍മഴ വര്‍ഷിച്ച ടോക്യോ ഒളിംപിക്സ് പുരുഷ ഹോക്കിയില്‍ ജര്‍മനിയെ തകര്‍ത്ത് ഇന്ത്യയുടെ നീലപ്പട വെങ്കലത്തില്‍ മുത്തമിട്ടു. നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ ഉജ്ജ്വല വിജയം. 1980ന് ശേഷം ഇതാദ്യമായാണ് ഹോക്കിയില്‍ ഇന്ത്യ ഒളിംപിക് മെഡല്‍ നേടുന്നത്. ഒരുവേള 1-3ന് പിന്നിട്ടുനിന്ന ശേഷം അതിശക്തമായ തിരിച്ചുവരവിലൂടെ ഇന്ത്യ ജയിച്ചുകയറുകയായിരുന്നു. മലയാളിയായ ഗോളി പി.ആര്‍ ശ്രീജേഷിന്റെ മിന്നും സേവുകള്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി.
തിമൂറിലൂടെ ജര്‍മ്മനി ആദ്യഗോള്‍ നേടി. എന്നാല്‍ സിമ്രന്‍ജീത് ഇന്ത്യയെ ഒപ്പമെത്തിച്ചു. വൈകാതെ വില്ലെന്‍ ജര്‍മനിക്ക് വീണ്ടും മുന്‍തൂക്കം നല്‍കി. ഫര്‍ക്കിലൂടെ ജര്‍മനി 3-1ന്റെ വ്യക്തമായ ആധിപത്യവും നേടി. എന്നാല്‍ ഇരട്ട ഗോളുമായി ഗംഭീര തിരിച്ചുവരവ് നടത്തിയ ഇന്ത്യ വിജയം ഉറപ്പിക്കുകയായിരുന്നു. റീബൗണ്ടില്‍ നിന്ന് ഹര്‍ദിക് ഇന്ത്യയുടെ രണ്ടാം ഗോള്‍ നേടിയപ്പോള്‍ ഹര്‍മന്‍പ്രീതാണ് മൂന്നാം ഗോളുമായി ഇന്ത്യയെ ഒപ്പമെത്തിച്ചത്.
ഇതോടെ സ്‌കോര്‍ 3-3. ടൂര്‍ണമെന്റില്‍ ഹര്‍മന്‍പ്രീതിന്റെ ആറാം ഗോള്‍ കൂടിയാണിത്. പിന്നീട് തുടരെ ഇന്ത്യ രണ്ട് ഗോളുകള്‍ വര്‍ഷിച്ചു. രൂപീന്ദറും സിമ്രന്‍ജിതും ലക്ഷ്യം കണ്ടപ്പോള്‍ ഇന്ത്യ 5-3ന്റെ ലീഡ് കയ്യടക്കി. അവസാന ക്വാര്‍ട്ടറില്‍ തുടക്കത്തിലെ ഗോള്‍ മടക്കി ജര്‍മനി ഒരുവേള ഇന്ത്യയെ പ്രതിരോധത്തിലാക്കിയെങ്കിലും മലയാളിയായ ഗോളി ശ്രീജേഷ് കീഴടങ്ങാന്‍ കൂട്ടാക്കാതിരുന്നതോടെ ഇന്ത്യ കാത്തിരുന്ന ജയം സ്വന്തമായി.
അവസാന സെക്കന്റില്‍ അപകടം മണത്ത പെനാല്‍റ്റി കോര്‍ണര്‍ ശ്രീജേഷ് തടുത്തതോടെ ഇന്ത്യ ലോക ഹോക്കിയില്‍ ഐതിഹാസിക തിരിച്ചുവരവ് അടയാളപ്പെടുത്തി.

49 വര്‍ഷത്തിന് ശേഷം ഒളിംപിക് മെഡലണിഞ്ഞ് മറ്റൊരു മലയാളി
ടോക്യോ: ടോക്യോ ഒളിംപിക്‌സില്‍ ഹോക്കിയില്‍ ഇന്ത്യ വെങ്കലം നേടിയതോടെ 49 വര്‍ഷത്തിന് ശേഷം വീണ്ടുമൊരു മലയാളിക്ക് മെഡല്‍ നേട്ടം. ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്കു വഹിച്ച ഗോളി പി.ആര്‍ ശ്രീജേഷാണ് മെഡലണിഞ്ഞ മലയാളി താരം. എറണാകുളം സ്വദേശിയാണ്.
നേരത്തെ 1972ലെ മ്യൂണിക് ഒളിംപിക്‌സില്‍ വെങ്കലം നേടിയ ഹോക്കി ടീമില്‍ കണ്ണൂര്‍ സ്വദേശി മാന്വല്‍ ഫെഡറിക് അംഗമായിരുന്നു. 1972ന് ശേഷം ഒരു മലയാളി ഒളിംപിക് മെഡല്‍ അണിയുന്നത് ഇതാദ്യമായാണ്.

Related Articles
Next Story
Share it