വാക്‌സിന്‍ വിതരണം: നടപടിക്രമങ്ങള്‍ വേഗത്തിലാക്കി കേന്ദ്രസര്‍ക്കാര്‍; നാല് സംസ്ഥാനങ്ങളില്‍ മോക്ഡ്രില്‍ ഈ മാസം തന്നെ
ന്യൂഡല്‍ഹി: കോവിഡ് രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വാക്‌സീന്‍ വിതരണം വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി നടപടിക്രമങ്ങള്‍ ഊര്‍ജിതമാക്കി. വിതരണത്തിന് മുന്നോടിയായി ഡിസംബര്‍ 28, 29 തീയതികളില്‍ നാല് സംസ്ഥാനങ്ങളിില്‍ മോക്ക് ഡ്രില്‍ നടത്തും. ആന്ധ്രപ്രദേശ്, അസം, ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. നാല് സംസ്ഥാനങ്ങളിലും രണ്ട് ജില്ലകളില്‍ വീതം അഞ്ച് സെക്ഷനുകളായാണ് ഡ്രൈ റണ്‍ നടത്തുക. വാക്സീന്‍ കുത്തിവയ്പ് ഒഴികെയുള്ള എല്ലാ നടപടിക്രമങ്ങളും ഡ്രൈ റണ്ണില്‍ ഉണ്ടാകും. വാക്സീന്‍ വിതരമത്തിനുള്ള മാര്‍ഗരേഖകള്‍ കൃത്യമായി […]

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വാക്‌സീന്‍ വിതരണം വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി നടപടിക്രമങ്ങള്‍ ഊര്‍ജിതമാക്കി. വിതരണത്തിന് മുന്നോടിയായി ഡിസംബര്‍ 28, 29 തീയതികളില്‍ നാല് സംസ്ഥാനങ്ങളിില്‍ മോക്ക് ഡ്രില്‍ നടത്തും. ആന്ധ്രപ്രദേശ്, അസം, ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
നാല് സംസ്ഥാനങ്ങളിലും രണ്ട് ജില്ലകളില്‍ വീതം അഞ്ച് സെക്ഷനുകളായാണ് ഡ്രൈ റണ്‍ നടത്തുക. വാക്സീന്‍ കുത്തിവയ്പ് ഒഴികെയുള്ള എല്ലാ നടപടിക്രമങ്ങളും ഡ്രൈ റണ്ണില്‍ ഉണ്ടാകും. വാക്സീന്‍ വിതരമത്തിനുള്ള മാര്‍ഗരേഖകള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഡ്രൈ റണ്‍ നടത്തുന്നത്. വാക്സീന്‍ ശേഖരണം, ശീതീകരണ സംവിധാനം, വിതരണത്തിനുള്ള ക്രമീകരണങ്ങള്‍, ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിനുള്ള സംവിധാനങ്ങള്‍ എന്നിവയുടെ കൃത്യത ഡ്രൈ റണ്ണില്‍ പരിശോധിക്കും. കൂടാതെ ബ്ലോക്ക്, ജില്ലാ തലത്തിലുള്ള ഒരുക്കങ്ങള്‍ മോക് ഡ്രില്ലില്‍ വിലയിരുത്തും.
ഓരോ കേന്ദ്രത്തിലും ഡോക്ടര്‍ക്കു പുറമേ നഴ്സ്, ഫാര്‍മസിസ്റ്റ്, പോലീസ്, ഗാര്‍ഡ് എന്നിവരും ഉണ്ടാകും. കുത്തിവയ്പ്പിനും നിരീക്ഷണത്തിനും പ്രത്യേകം മുറികളാണ് സജ്ജീകരിക്കുന്നത്. പ്രതിദിനം ഇരുന്നൂറ് പേര്‍ക്ക് വരെയാകും വാക്സീന്‍ നല്‍കുക. രാവിലെ ഒമ്പതു മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വാക്സീന്‍ കുത്തിവയ്ക്കും എന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്. വാക്സീന്‍ കുത്തിവച്ച് അരമണിക്കൂറിനുള്ളില്‍ പാര്‍ശ്വഫലങ്ങള്‍ പ്രകടമായാല്‍ അവരെ ആശുപത്രിയിലേക്ക് മാറ്റാനുള്ള സംവിധാനവും ഡ്രൈ റണ്ണില്‍ പരിശോധിക്കും.