ലോകകപ്പ് യോഗ്യതാ മത്സരം: ഖത്തറിനെ നേരിടാനൊരുങ്ങി ഇന്ത്യ; ടീം 19ന് ഖത്തറിലേക്ക് പുറപ്പെടും

ന്യൂഡെല്‍ഹി: 2022ലെ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഖത്തറിനെ നേരിടാനൊരുങ്ങി ഇന്ത്യ. ടീം 19ന് ഖത്തറിലേക്ക് പുറപ്പെടും. കോവിഡ് പശ്ചാത്തലത്തിലും ഏഷ്യന്‍ യോഗ്യതാ മത്സരം തുടരാന്‍ ഫിഫ അനുവദിച്ചതോടെയാണ് ഖത്തറുമായുള്ള ഇന്ത്യന്‍ ടീമിന്റെ മത്സരത്തിന് അരങ്ങൊരുങ്ങുന്നത്. ഈ മാസം 19ന് ഖത്തറിലേക്ക് തിരിക്കാനാണ് ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ നിര്‍ദേശിച്ചിട്ടുള്ളത്. ജൂണ്‍ മൂന്നാം തീയതിയാണ് ആദ്യ മത്സരം നടക്കുന്നതെങ്കിലും ഇതിന് മുന്നോടിയായി മതിയായ പരിശീലനം നേടാനാണ് ഇന്ത്യന്‍ ടീം നേരത്തെ പരിശീലകന്‍ ഇഗോര്‍ സ്റ്റീമാച്ചിന്റെ നേതൃത്വത്തില്‍ ഖത്തറിലേക്ക് പോകുന്നത്. […]

ന്യൂഡെല്‍ഹി: 2022ലെ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഖത്തറിനെ നേരിടാനൊരുങ്ങി ഇന്ത്യ. ടീം 19ന് ഖത്തറിലേക്ക് പുറപ്പെടും. കോവിഡ് പശ്ചാത്തലത്തിലും ഏഷ്യന്‍ യോഗ്യതാ മത്സരം തുടരാന്‍ ഫിഫ അനുവദിച്ചതോടെയാണ് ഖത്തറുമായുള്ള ഇന്ത്യന്‍ ടീമിന്റെ മത്സരത്തിന് അരങ്ങൊരുങ്ങുന്നത്. ഈ മാസം 19ന് ഖത്തറിലേക്ക് തിരിക്കാനാണ് ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ നിര്‍ദേശിച്ചിട്ടുള്ളത്.

ജൂണ്‍ മൂന്നാം തീയതിയാണ് ആദ്യ മത്സരം നടക്കുന്നതെങ്കിലും ഇതിന് മുന്നോടിയായി മതിയായ പരിശീലനം നേടാനാണ് ഇന്ത്യന്‍ ടീം നേരത്തെ പരിശീലകന്‍ ഇഗോര്‍ സ്റ്റീമാച്ചിന്റെ നേതൃത്വത്തില്‍ ഖത്തറിലേക്ക് പോകുന്നത്. ഖത്തറിലിറങ്ങിയാല്‍ ടീമിന് ക്വാറന്റൈന്‍ ആവശ്യമില്ലെങ്കിലും ബയോ-ബബിള്‍ സംവിധാനത്തിലാണ് ടീം പരിശീലനം നടത്തുകയെന്ന് ഫെഡറേഷന്‍ അറിയിച്ചു.

നേരത്തെ നടന്ന യോഗ്യതാ മത്സരങ്ങളില്‍ ജയിക്കാനാവാതെ ലോകകപ്പ് പ്രതീക്ഷ അസ്തമിച്ചെങ്കിലും 2023ലെ ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ കളിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. ഖത്തറിനെ കൂടാതെ ജൂണ്‍ ഏഴിന് ബംഗ്ലാദേശുമായും 15ന് അഫ്ഗാനിസ്താനുമായും ഇന്ത്യക്ക് യോഗ്യതാ മത്സരങ്ങളുണ്ട്.

Related Articles
Next Story
Share it