ദോഹ മറൂണ ബീച്ചില്‍ കുളിക്കുന്നതിനിടെ തിരമാലകളില്‍പെട്ട് തമിഴ്‌നാട് സ്വദേശിയായ ഇലക്ട്രിക്കല്‍ എഞ്ചിനീയറും പത്തുവയസുകാരനായ മകനും പന്ത്രണ്ടുകാരിയും മുങ്ങിമരിച്ചു

ദോഹ: ദോഹയിലെ മറൂണ ബീച്ചില്‍ കുളിക്കുന്നതിനിടെ തിരമാലകളില്‍പെട്ട് തമിഴ്‌നാട് സ്വദേശിയായ ഇലക്ട്രിക്കല്‍ എഞ്ചിനീയറും പത്തുവയസുകാരനായ മകനും പന്ത്രണ്ടുകാരിയും മുങ്ങിമരിച്ചു. തമിഴ്നാട് സ്വദേശിയായ ബാലാജി ബാലഗുരു (38), മകന്‍ രക്ഷന്‍ (10), മറ്റൊരു കുടുംബത്തില്‍പ്പെട്ട വര്‍ഷിണി വൈദ്യനാഥന്‍ (12) എന്നിവരാണ് മരിച്ചത്. മൂന്നുപേരും മറൂണ ബീച്ചില്‍ കുളിക്കുന്നതിനിടെ കൂറ്റന്‍ തിരമാലയില്‍ അകപ്പെടുകയായിരുന്നു. പിന്നീട് മൂന്നുപേരും കരക്കടിഞ്ഞു. ബാലാജിയും വര്‍ഷിണിയും മരിച്ചുവെങ്കിലും രക്ഷനെ കണ്ടെത്തുന്ന സമയത്ത് ജീവനുണ്ടായിരുന്നു. ഉടന്‍ തന്നെ രക്ഷനെ ആസ്പത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരണം സംഭവിച്ചു. ബാലാജി തമിഴ്‌നാട്ടിലെ […]

ദോഹ: ദോഹയിലെ മറൂണ ബീച്ചില്‍ കുളിക്കുന്നതിനിടെ തിരമാലകളില്‍പെട്ട് തമിഴ്‌നാട് സ്വദേശിയായ ഇലക്ട്രിക്കല്‍ എഞ്ചിനീയറും പത്തുവയസുകാരനായ മകനും പന്ത്രണ്ടുകാരിയും മുങ്ങിമരിച്ചു. തമിഴ്നാട് സ്വദേശിയായ ബാലാജി ബാലഗുരു (38), മകന്‍ രക്ഷന്‍ (10), മറ്റൊരു കുടുംബത്തില്‍പ്പെട്ട വര്‍ഷിണി വൈദ്യനാഥന്‍ (12) എന്നിവരാണ് മരിച്ചത്. മൂന്നുപേരും മറൂണ ബീച്ചില്‍ കുളിക്കുന്നതിനിടെ കൂറ്റന്‍ തിരമാലയില്‍ അകപ്പെടുകയായിരുന്നു. പിന്നീട് മൂന്നുപേരും കരക്കടിഞ്ഞു. ബാലാജിയും വര്‍ഷിണിയും മരിച്ചുവെങ്കിലും രക്ഷനെ കണ്ടെത്തുന്ന സമയത്ത് ജീവനുണ്ടായിരുന്നു. ഉടന്‍ തന്നെ രക്ഷനെ ആസ്പത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരണം സംഭവിച്ചു. ബാലാജി തമിഴ്‌നാട്ടിലെ കുംഭകോണം സ്വദേശിയും വര്‍ഷിണി ചെന്നൈ സ്വദേശിനിയുമാണ്. ബാലാജി ദോഹയിലെ കെഇഒ ഇന്റര്‍നാഷണല്‍ കണ്‍സള്‍ട്ടസില്‍ സീനിയര്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറായി ജോലി ചെയ്തുവരികയായിരുന്നു. മകന്‍ രക്ഷന്‍ ബിര്‍ള പബ്ലിക് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. ഡിപിഎസ് മൊണാര്‍ക്ക് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഏഴാം ക്ലാസില്‍ പഠിക്കുകയായിരുന്നു വര്‍ഷിണി.

Related Articles
Next Story
Share it