ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സൗരവ് ഗാംഗുലിയെ ആന്‍ജിയോ പ്ലാസ്റ്റിക് വിധേയമാക്കി; ആശങ്ക വേണ്ടെന്ന് ഡോക്ടര്‍

കൊല്‍ക്കത്ത: ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിസിസിഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകനുമായ സൗരവ് ഗാംഗുലിയെ ആന്‍ജിയോ പ്ലാസ്റ്റിക് വിധേയമാക്കി. നില തൃപ്തികരമാണെന്നും ആശങ്ക വേണ്ടെന്നും വുഡ്‌ലാന്‍ഡ് ആശുപത്രി എംഡിയും സിഇഒയുമായ ഡോ. രൂപാലി ബസു അറിയിച്ചു. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് അദ്ദേഹത്തെ കൊല്‍ക്കത്തയിലെ വുഡ്ലാന്‍ഡ്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പതിവ് വ്യയാമത്തിനിടെയാണ് 48കാരനായ താരത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. റിപോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ താരം എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന […]

കൊല്‍ക്കത്ത: ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിസിസിഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകനുമായ സൗരവ് ഗാംഗുലിയെ ആന്‍ജിയോ പ്ലാസ്റ്റിക് വിധേയമാക്കി. നില തൃപ്തികരമാണെന്നും ആശങ്ക വേണ്ടെന്നും വുഡ്‌ലാന്‍ഡ് ആശുപത്രി എംഡിയും സിഇഒയുമായ ഡോ. രൂപാലി ബസു അറിയിച്ചു.

ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് അദ്ദേഹത്തെ കൊല്‍ക്കത്തയിലെ വുഡ്ലാന്‍ഡ്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പതിവ് വ്യയാമത്തിനിടെയാണ് 48കാരനായ താരത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

റിപോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ താരം എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന പ്രാര്‍ത്ഥനയുമായി നിരവധി പേര്‍ രംഗത്തെത്തി. ഗാംഗുലിക്ക് ഹൃദയാഘാതം സംഭവിച്ചതായും എത്രയും വേഗം സുഖപ്പെടട്ടെയെന്നും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ട്വീറ്റ് ചെയ്തു. ബംഗാള്‍ കായിക മന്ത്രിയും ക്രിക്കറ്റ് അസോസിയേഷന്‍ അധികൃതരും ആശുപത്രിയിലെത്തിയിരുന്നു.

Related Articles
Next Story
Share it