സിറിയന്‍ ചരക്ക് കപ്പല്‍ ഉള്ളാളിനടുത്ത് കടലില്‍ കുടുങ്ങി; 15 തൊഴിലാളികളെ തീരസംരക്ഷണസേന രക്ഷപ്പെടുത്തി
മംഗളൂരു: സിറിയന്‍ ചരക്ക് കപ്പല്‍ ഉള്ളാളിനടുത്ത് കടലില്‍ കുടുങ്ങി. കപ്പലിലുണ്ടായിരുന്ന 15 തൊഴിലാളികളെ തീര സംരക്ഷണസേന രക്ഷപ്പെടുത്തി. ചൊവ്വാഴ്ച വൈകിട്ട് ഉള്ളാളില്‍ നിന്ന് ആറ് നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടമുണ്ടായത്. കപ്പല്‍ മണലില്‍ പൂണ്ട് തകരാറിലാവുകയായിരുന്നു. സിറിയന്‍ കപ്പലായ എം.വി പ്രിന്‍സസ് മിറലാണ് അപകടത്തില്‍ പെട്ടത്. 8000 ടണ്‍ സ്റ്റീല്‍ കോയിലുമായി മലേഷ്യയില്‍ നിന്ന് ലെബനനിലേക്ക് പോവുകയായിരുന്ന കപ്പലിന്റെ അടിത്തട്ടിലുണ്ടായ ദ്വാരം വഴി വെള്ളം കയറുകയും ഇതേ തുടര്‍ന്ന് കപ്പല്‍ മണലില്‍ ആഴ്ന്നുപോവുകയുമായിരുന്നു. തകരാര്‍ പരിഹരിക്കാന്‍ കപ്പലിലെ […]

മംഗളൂരു: സിറിയന്‍ ചരക്ക് കപ്പല്‍ ഉള്ളാളിനടുത്ത് കടലില്‍ കുടുങ്ങി. കപ്പലിലുണ്ടായിരുന്ന 15 തൊഴിലാളികളെ തീര സംരക്ഷണസേന രക്ഷപ്പെടുത്തി. ചൊവ്വാഴ്ച വൈകിട്ട് ഉള്ളാളില്‍ നിന്ന് ആറ് നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടമുണ്ടായത്. കപ്പല്‍ മണലില്‍ പൂണ്ട് തകരാറിലാവുകയായിരുന്നു. സിറിയന്‍ കപ്പലായ എം.വി പ്രിന്‍സസ് മിറലാണ് അപകടത്തില്‍ പെട്ടത്. 8000 ടണ്‍ സ്റ്റീല്‍ കോയിലുമായി മലേഷ്യയില്‍ നിന്ന് ലെബനനിലേക്ക് പോവുകയായിരുന്ന കപ്പലിന്റെ അടിത്തട്ടിലുണ്ടായ ദ്വാരം വഴി വെള്ളം കയറുകയും ഇതേ തുടര്‍ന്ന് കപ്പല്‍ മണലില്‍ ആഴ്ന്നുപോവുകയുമായിരുന്നു. തകരാര്‍ പരിഹരിക്കാന്‍ കപ്പലിലെ ജീവനക്കാര്‍ നടത്തിയ ശ്രമം പരാജയപ്പെട്ടു. തുടര്‍ന്ന് കപ്പല്‍ മണലില്‍ കുടുങ്ങി. കപ്പലില്‍ നിന്ന് മംഗളൂരു തുറമുഖത്തേക്ക് വിവരമറിയിച്ചതിനെ തുടര്‍ന്നാണ് തീരസംരക്ഷണസേന രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്.