ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കുള്ള യാത്രാ വിലക്ക് വീണ്ടും നീട്ടി

അബുദാബി: രാജ്യത്ത് കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കുള്ള യാത്രാ വിലക്ക് വീണ്ടും നീട്ടി. ജൂലൈ ആറ് വരെ വിലക്ക് നീട്ടിയതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ചൊവ്വാഴ്ച അറിയിച്ചു. 14 ദിവസത്തിനിടെ ഇന്ത്യ സന്ദര്‍ശിച്ചിട്ടുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും യു.എ.ഇയില്‍ പ്രവേശനം അനുവദിക്കില്ല. ഏറെ നാളായി തുടരുന്ന വിലക്ക് ഈ മാസം ആദ്യ ആഴ്ച അവസാനിക്കുമെന്ന് കരുതിയിരുന്നെങ്കിലും ജൂണ്‍ 30 വരെ നീട്ടുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ജൂലൈ ആറ് വരെ നീട്ടിയിരിക്കുന്നത്. എയര്‍ ഇന്ത്യ […]

അബുദാബി: രാജ്യത്ത് കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കുള്ള യാത്രാ വിലക്ക് വീണ്ടും നീട്ടി. ജൂലൈ ആറ് വരെ വിലക്ക് നീട്ടിയതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ചൊവ്വാഴ്ച അറിയിച്ചു. 14 ദിവസത്തിനിടെ ഇന്ത്യ സന്ദര്‍ശിച്ചിട്ടുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും യു.എ.ഇയില്‍ പ്രവേശനം അനുവദിക്കില്ല.

ഏറെ നാളായി തുടരുന്ന വിലക്ക് ഈ മാസം ആദ്യ ആഴ്ച അവസാനിക്കുമെന്ന് കരുതിയിരുന്നെങ്കിലും ജൂണ്‍ 30 വരെ നീട്ടുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ജൂലൈ ആറ് വരെ നീട്ടിയിരിക്കുന്നത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് പുറത്തുവിട്ട പുതിയ അറിയിപ്പിലാണ് ജൂലൈ ആറ് വരെ ഇന്ത്യയില്‍ നിന്ന് സര്‍വീസുകളുണ്ടാവില്ലെന്ന വിവരമുള്ളത്. കഴിഞ്ഞമാസം 25 നാണ് ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് യു.എ.ഇ വിലക്കേര്‍പ്പെടുത്തിയത്.

യു.എ.ഇ സ്വദേശികള്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, ഔദ്യോഗിക പ്രതിനിധികള്‍, ബിസിനസുകാര്‍, ഗോള്‍ഡന്‍ വിസയുള്ളവര്‍ എന്നിവരെ യാത്രാ വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവര്‍ യു.എ.ഇയിലെത്തിയാല്‍ പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയരാകുകയും 10 ദിവസം ക്വാറന്റൈനില്‍ കഴിയുകയും വേണം. അതേസമയം, യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ തുടരും.

Related Articles
Next Story
Share it