ഹെലികോപ്റ്റര്‍ തീപിടിച്ച് താഴേക്ക് വീണതായിരുന്നില്ല, നിര്‍ണായക വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി; അന്വേഷണ സംഘം മൊഴിയെടുത്തു

ചെന്നൈ: സംയുക്ത സൈനിക മേധാവിയുള്‍പ്പെടെ 13 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ നിര്‍ണായക വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി. ഹെലികോപ്ടര്‍ തീ പിടിച്ച് താഴേയ്ക്ക് വീഴുകയായിരുന്നുവെന്ന നിഗമനം തെറ്റാണെന്ന് വ്യക്തമാക്കുന്നതാണ് ദൃക്സാക്ഷിയുടെ വെളിപ്പെടുത്തല്‍. ഹെലികോപ്ടര്‍ തീപിടിച്ച് താഴേയ്ക്ക് വീഴുകയായിരുന്നില്ലെന്നും, മരത്തിന്റെ ചില്ലയില്‍ തട്ടിയ ശേഷമാണ് തീപിടിച്ചതെന്നും ദൃക്സാക്ഷി സഹായരാജ് പറഞ്ഞു. ഒരു മണിക്കൂറിന് ശേഷമാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയതെന്നും തീ ആളിക്കത്തിയത് രക്ഷാപ്രവര്‍ത്തനത്തിന് തടസമായെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തി. വെളിപ്പെടുത്തലിന് പിന്നാലെ അന്വേഷണസംഘം സഹായരാജിന്റെ മൊഴി […]

ചെന്നൈ: സംയുക്ത സൈനിക മേധാവിയുള്‍പ്പെടെ 13 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ നിര്‍ണായക വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി. ഹെലികോപ്ടര്‍ തീ പിടിച്ച് താഴേയ്ക്ക് വീഴുകയായിരുന്നുവെന്ന നിഗമനം തെറ്റാണെന്ന് വ്യക്തമാക്കുന്നതാണ് ദൃക്സാക്ഷിയുടെ വെളിപ്പെടുത്തല്‍.

ഹെലികോപ്ടര്‍ തീപിടിച്ച് താഴേയ്ക്ക് വീഴുകയായിരുന്നില്ലെന്നും, മരത്തിന്റെ ചില്ലയില്‍ തട്ടിയ ശേഷമാണ് തീപിടിച്ചതെന്നും ദൃക്സാക്ഷി സഹായരാജ് പറഞ്ഞു. ഒരു മണിക്കൂറിന് ശേഷമാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയതെന്നും തീ ആളിക്കത്തിയത് രക്ഷാപ്രവര്‍ത്തനത്തിന് തടസമായെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തി.

വെളിപ്പെടുത്തലിന് പിന്നാലെ അന്വേഷണസംഘം സഹായരാജിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കോടമഞ്ഞിനുള്ളിലൂടെ നാലു തീഗോളങ്ങള്‍ താഴേക്കുവീഴുന്നതാണ് ആദ്യം കണ്ടതെന്ന് ദൃക്സാക്ഷിയായ കൃഷ്ണസ്വാമി പറഞ്ഞു. തീപിടിച്ച സൈനികരാണിതെന്നാണ് അദ്ദേഹം പറയുന്നത്. ഹെലികോപ്ടറും യാത്രക്കാരുമെല്ലാം കത്തിക്കരിഞ്ഞിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.20 മണിയോടെയാണ് അപകടമുണ്ടായത്. സംഭവത്തില്‍ സംയുക്ത സേനാ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles
Next Story
Share it