ടൂള്‍കിറ്റ് കേസ്: ബംഗളൂരുവില്‍ അറസ്റ്റിലായ 21കാരിക്ക് രാജ്യവ്യാപക പിന്തുണ; ദിഷ രവിക്കെതിരെ നടപടിയെടുത്തതില്‍ പ്രതിഷേധവുമായി രാഹുല്‍ ഗാന്ധി, മമത ബാനര്‍ജി, പ്രകാശ് കാരാട്ട്, കെജ് രിവാള്‍ തുടങ്ങി നിരവധി പേര്‍

ന്യൂഡെല്‍ഹി: കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട ടൂള്‍കിറ്റ് കേസില്‍ കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ അറസ്റ്റിലായ യുവ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിക്ക് രാജ്യവ്യാപക പിന്തുണ. ദിഷ രവിക്കെതിരെ നടപടിയെടുത്തതിനെതിരെ നിരവധി പേര്‍ രംഗത്തെത്തി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്, ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തുടങ്ങി നിരവധി പേരാണ് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതികരിച്ചത്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന സ്വന്തം ഐടി സെല്ലിനെതിരേയാണ് ബിജെപി സര്‍ക്കാര്‍ […]

ന്യൂഡെല്‍ഹി: കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട ടൂള്‍കിറ്റ് കേസില്‍ കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ അറസ്റ്റിലായ യുവ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിക്ക് രാജ്യവ്യാപക പിന്തുണ. ദിഷ രവിക്കെതിരെ നടപടിയെടുത്തതിനെതിരെ നിരവധി പേര്‍ രംഗത്തെത്തി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്, ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തുടങ്ങി നിരവധി പേരാണ് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതികരിച്ചത്.

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന സ്വന്തം ഐടി സെല്ലിനെതിരേയാണ് ബിജെപി സര്‍ക്കാര്‍ ആദ്യം നടപടിയെടുക്കേണ്ടതെന്ന് മമതാ ബാനര്‍ജി പറഞ്ഞു. സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന ആരെയും അറസ്റ്റ് ചെയ്യുന്ന നടപടി അനുവദിക്കാനാവില്ല. വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്ന സ്വന്തം ഐടി സെല്‍ അംഗങ്ങള്‍ക്കെതിരെ ബിജെപി ആദ്യം നടപടിയെടുക്കണം. എന്തുകൊണ്ടാണ് നിയമം നടപ്പാക്കുന്നതില്‍ ഇരട്ടത്താപ്പ് കാണിക്കുന്നത്. മമതാ ബാനര്‍ജി ചോദിച്ചു.

രാജ്യത്തെ ജനാധിപത്യത്തിന് നേര്‍ക്ക് മുമ്പ് എങ്ങും സംഭവിച്ചിട്ടില്ലാത്ത തരം ആക്രമണമാണ് നടക്കുന്നതെന്ന് അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചു. രാജ്യത്തെ കര്‍ഷകരെ പിന്തുണയ്ക്കുന്നത് കുറ്റകൃത്യമല്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ദിഷ രവിയെ മോചിപ്പിക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു. ദിഷ രവിയുടെ അറസ്റ്റ് ഡല്‍ഹി പോലീസിന്റെ ഗൂഢാലോചനയാണ്. പരിസ്ഥിതി പ്രവര്‍ത്തകയായ ദിഷ രവി അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്നവര്‍ക്ക് പിന്തുണ നല്‍കുക മാത്രമാണ് ചെയ്തത്. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ടൂള്‍ക്കിറ്റ് ഇടനിലക്കാരുടെ സംഘടനകള്‍ക്ക് പിന്തുണ നല്‍കാനുളള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ മാത്രമായിരുന്നു എന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കേസെടുത്ത് രാജ്യത്തെ നിശബ്ദമാക്കാമെന്ന് കരുതേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. അഭിപ്രായ സ്വതന്ത്ര്യം ഇല്ലാതായിട്ടില്ല, അഭിപ്രായങ്ങളെ പേടിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ മാത്രമാണെന്നും രാഹുല്‍ വിമര്‍ശിച്ചു. നിരായുധയായ പെണ്‍കുട്ടിയെ തോക്കേന്തിയവര്‍ ഭയപ്പെടുന്നുവെന്ന് പ്രിയങ്ക ഗാന്ധിയും വിമര്‍ശിച്ചു.

ശനിയാഴ്ചയാണ് 21കാരിയായ ദിശയെ പോലിസ് കസ്റ്റഡിയിലെടുത്തത്. ടൂള്‍ കിറ്റ് കേസില്‍ സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബെര്‍ഗിനെതിരേയാണ് ഡെല്‍ഹി പോലിസ് ആദ്യം കേസെടുത്തത്. രാജ്യദ്രോഹക്കുറ്റവും ഗൂഢാലോചനയുമാണ് ഗ്രേറ്റക്കെതിരെ ചുമത്തിയിരിക്കുന്നത്. കര്‍ഷക സമരങ്ങളെ പിന്തുണയ്ക്കുന്നവര്‍ അറിയേണ്ടതും ചെയ്യേണ്ടതുമായ കാര്യങ്ങളാണ് കിറ്റില്‍ പരാമര്‍ശിച്ചിരുന്നത്. ഇത് ദിഷ രവി ചെറുതായി എഡിറ്റ് ചെയ്ത് ഷെയര്‍ ചെയ്യുകയായിരുന്നു. കിറ്റിന് പിന്നില്‍ ഖാലിസ്ഥാനി അനുകൂല സംഘടനായാണെന്നാണ് പോലീസിന്റെ വാദം.

Related Articles
Next Story
Share it