2027 ഓടെ ഇന്ത്യ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാവും-കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്

കാസര്‍കോട്: 2027 ഓടെ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാവുമെന്ന് കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. താളിപ്പടുപ്പ് മൈതാനിയില്‍ ഇന്ന് ഉച്ചയോടെ നടന്ന എന്‍.ഡി.എ തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഏറ്റവും വലിയ വികസനത്തിലേക്കാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ എത്തിച്ചിരിക്കുന്നത്. മോദിയുടെ ഗ്യാരണ്ടിയില്‍ കേരളത്തില്‍ ഇത്തവണ ബി.ജെ.പി സീറ്റുകള്‍ നേടും. രാജ്യത്ത് നാലുകോടിയോളം പാവങ്ങള്‍ക്കാണ് വീട് നിര്‍മ്മിച്ച് നല്‍കിയത്. 70 വയസ് പിന്നിട്ടവര്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സും മൂന്ന് കോടി പാവപ്പെട്ടവര്‍ക്ക് വീടും […]

കാസര്‍കോട്: 2027 ഓടെ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാവുമെന്ന് കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. താളിപ്പടുപ്പ് മൈതാനിയില്‍ ഇന്ന് ഉച്ചയോടെ നടന്ന എന്‍.ഡി.എ തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഏറ്റവും വലിയ വികസനത്തിലേക്കാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ എത്തിച്ചിരിക്കുന്നത്. മോദിയുടെ ഗ്യാരണ്ടിയില്‍ കേരളത്തില്‍ ഇത്തവണ ബി.ജെ.പി സീറ്റുകള്‍ നേടും. രാജ്യത്ത് നാലുകോടിയോളം പാവങ്ങള്‍ക്കാണ് വീട് നിര്‍മ്മിച്ച് നല്‍കിയത്. 70 വയസ് പിന്നിട്ടവര്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സും മൂന്ന് കോടി പാവപ്പെട്ടവര്‍ക്ക് വീടും നിര്‍മ്മിച്ച് നല്‍കുന്നതും ടൂറിസം മേഖലയിലെ അന്താരാഷ്ട്ര നിലവാരവും ഉള്‍പ്പെടെ വിപുലമായ പദ്ധതികളാണ് എന്‍.ഡി.എ പ്രകടന പത്രികയിലുള്ളത്. കോണ്‍ഗ്രസിന്റെയും സി.പി.എമ്മിന്റെയും വാക്കുകളും പ്രവര്‍ത്തികളും വേറെവേറെയാണ്. മത്സ്യത്തൊഴിലാളികളെ കേരളത്തിലെ ഇരുമുന്നണികളും ശ്രദ്ധിക്കുന്നില്ല. ബി.ജെ.പി രാജ്യത്ത് പറഞ്ഞതെല്ലാം നടപ്പാക്കി. മുത്തലാഖ് നിരോധിച്ചു. ജമ്മു കാശ്മീരിനെ മറ്റ് സംസ്ഥാനങ്ങളെ പോലെയാക്കി. അയോധ്യയില്‍ രാമക്ഷേത്രം പണിതു. ഏകസിവില്‍ കോഡും ഉടന്‍ പ്രാബല്യത്തില്‍ വരും. കേരളത്തില്‍ ക്രമസമാധാനനില തകര്‍ന്നിരിക്കുകയാണ്. പഠന കേന്ദ്രങ്ങളില്‍ പോലും സുരക്ഷിതമില്ലാത്ത അവസ്ഥയാണുള്ളത്-അദ്ദേഹം പറഞ്ഞു. സഹോദരി-സഹോദരന്‍മാരെ എന്ന് മലയാളത്തില്‍ അഭിസംബോധനം ചെയ്താണ് രാജ്‌നാഥ് സിംഗിന്റെ പ്രസംഗം ആരംഭിച്ചത്. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എം.എല്‍ അശ്വിനി, രവീശതന്ത്രി കുണ്ടാര്‍, എം നാരായണ ഭട്ട്, നളിന്‍ കുമാര്‍ കട്ടീല്‍. എം. സഞ്ജീവ ഷെട്ടി, പ്രമീള സി. നായ്ക്, വി. രവീന്ദ്രന്‍, മനോജ് കുമാര്‍, കെ. രഞ്ജിത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു

Related Articles
Next Story
Share it