കോവിഡ്: രണ്ടാം ട്വന്റി 20യില്‍ ഹര്‍ദിക്, ഇഷാന്‍ കിഷന്‍, കൃഷ്ണപ്പ ഗൗതം, പൃഥ്വി ഷാ, സൂര്യകുമാര്‍ യാദവ്, മനീഷ് പാണ്ഡെ, ചാഹല്‍ തുടങ്ങിയവര്‍ക്കൊന്നും കളിക്കാനാവില്ല; ശ്രീലങ്കയ്‌ക്കെതിരെ ഇന്നിറങ്ങുക സഞ്ജുവും പടിക്കലുമടക്കമുള്ള താരങ്ങള്‍; ടീമില്‍ നാല് പുതുമുഖങ്ങള്‍

കൊളംബോ: ക്യാമ്പില്‍ കോവിഡ് സ്ഥിരീകരിച്ചത് മൂലം ഇന്നത്തേക്ക് മാറ്റിവെച്ച ഇന്നലെ നടക്കേണ്ട ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ഏഴ് പ്രമുഖ താരങ്ങള്‍ക്ക് കളത്തിലിറങ്ങാനാവില്ല. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച ക്രുണാല്‍ പാണ്ഡ്യയുമായി അടുത്ത് ഇടപഴകിയ താരങ്ങളെയെല്ലാം ഐസ്വലേഷനില്‍ പ്രവേശിച്ചതോടെയാണ് ഇന്ന് പുതിയ ടീമിനെ ഇറക്കി കളിക്കേണ്ടി വന്നത്. നാല് പുതുമുഖങ്ങളുമായാണ് ടീം ഇന്നിറങ്ങുന്നത്. താരങ്ങളുടെ അഭാവത്തില്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ നിര്‍ണായക പങ്ക് വഹിക്കേണ്ടിവരും. ഹര്‍ദിക് പാണ്ഡ്യ, ഇഷാന്‍ കിഷന്‍, കൃഷ്ണപ്പ […]

കൊളംബോ: ക്യാമ്പില്‍ കോവിഡ് സ്ഥിരീകരിച്ചത് മൂലം ഇന്നത്തേക്ക് മാറ്റിവെച്ച ഇന്നലെ നടക്കേണ്ട ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ഏഴ് പ്രമുഖ താരങ്ങള്‍ക്ക് കളത്തിലിറങ്ങാനാവില്ല. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച ക്രുണാല്‍ പാണ്ഡ്യയുമായി അടുത്ത് ഇടപഴകിയ താരങ്ങളെയെല്ലാം ഐസ്വലേഷനില്‍ പ്രവേശിച്ചതോടെയാണ് ഇന്ന് പുതിയ ടീമിനെ ഇറക്കി കളിക്കേണ്ടി വന്നത്. നാല് പുതുമുഖങ്ങളുമായാണ് ടീം ഇന്നിറങ്ങുന്നത്.

താരങ്ങളുടെ അഭാവത്തില്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ നിര്‍ണായക പങ്ക് വഹിക്കേണ്ടിവരും. ഹര്‍ദിക് പാണ്ഡ്യ, ഇഷാന്‍ കിഷന്‍, കൃഷ്ണപ്പ ഗൗതം, പൃഥ്വി ഷാ, സൂര്യകുമാര്‍ യാദവ്, മനീഷ് പാണ്ഡെ, യുസ്വേന്ദ്ര ചാഹല്‍ എന്നിവരാണ് പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

അരങ്ങേറ്റക്കാരില്‍ മലയാളി താരം ദേവ്ദത്ത് പടിക്കലുമുണ്ട്. പടിക്കലിനെ കൂടാതെ നിതീഷ് റാണ, റിതുരാജ് ഗെയ്ക്വാദ്, ചേതന്‍ സകരിയ എന്നിവരാണ് ട്വന്റി20 അറങ്ങേറ്റം കുറിക്കുന്ന മറ്റു താരങ്ങള്‍. ഏഴ് ദിവസത്തെ ഐസ്വലേഷനാണ് താരങ്ങള്‍ക്ക് നിര്‍ദേശിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ നാളെ നടക്കുന്ന മൂന്നാം ട്വന്റി 20യും ഇവര്‍ക്ക് നഷ്ടമാകും.

Related Articles
Next Story
Share it