വാന്‍ഡറേഴ്‌സില്‍ വണ്ടറടിക്കുമോ ഇന്ത്യ? സൗത്ത് ആഫ്രിക്കയില്‍ ഇന്ത്യയെ പരാജയപ്പെടുത്താനാകാത്ത ഏക പിച്ച്; ജയിച്ചാല്‍ ചരിത്രം
വാന്‍ഡറേഴ്സ്: സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ വാന്‍ഡറേഴ്‌സില്‍ രണ്ടാം ടെസ്റ്റിനിറങ്ങുമ്പോള്‍ വണ്ടറടിക്കാമെന്ന കണക്കുകൂട്ടലിലാണ് ഇന്ത്യ. സെഞ്ചൂറിയനില്‍ ഒന്നാം ടെസ്റ്റ് ജയിച്ച ഇന്ത്യയ്ക്ക് ഒരു ടെസ്റ്റ് കൂടി ജയിക്കാനായാല്‍ ചരിത്രത്തിലാദ്യമായി സൗത്ത് ആഫ്രിക്കന്‍ മണ്ണില്‍ പരമ്പര നേട്ടം സ്വന്തമാക്കാനാകും. രണ്ടാം ടെസ്റ്റ് നടക്കുന്ന വാന്‍ഡറേഴ്‌സില്‍ ഇതുവരെ ഇന്ത്യ പരാജയപ്പെട്ടിട്ടില്ല എന്നത് സന്ദര്‍ശകര്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. സൗത്ത് ആഫ്രിക്കയിലെ 30 വര്‍ഷത്തെ പര്യടന ചരിത്രത്തില്‍ ആതിഥേയര്‍ക്ക് ഇന്ത്യയെ വീഴ്ത്താന്‍ കഴിയാത്തത് വാന്‍ഡറേഴ്‌സില്‍ മാത്രമാണ്. ജനുവരി മൂന്നിനാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുക. വാന്‍ഡറേഴ്സില്‍ ഇറങ്ങുമ്പോള്‍ […]

വാന്‍ഡറേഴ്സ്: സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ വാന്‍ഡറേഴ്‌സില്‍ രണ്ടാം ടെസ്റ്റിനിറങ്ങുമ്പോള്‍ വണ്ടറടിക്കാമെന്ന കണക്കുകൂട്ടലിലാണ് ഇന്ത്യ. സെഞ്ചൂറിയനില്‍ ഒന്നാം ടെസ്റ്റ് ജയിച്ച ഇന്ത്യയ്ക്ക് ഒരു ടെസ്റ്റ് കൂടി ജയിക്കാനായാല്‍ ചരിത്രത്തിലാദ്യമായി സൗത്ത് ആഫ്രിക്കന്‍ മണ്ണില്‍ പരമ്പര നേട്ടം സ്വന്തമാക്കാനാകും. രണ്ടാം ടെസ്റ്റ് നടക്കുന്ന വാന്‍ഡറേഴ്‌സില്‍ ഇതുവരെ ഇന്ത്യ പരാജയപ്പെട്ടിട്ടില്ല എന്നത് സന്ദര്‍ശകര്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.
സൗത്ത് ആഫ്രിക്കയിലെ 30 വര്‍ഷത്തെ പര്യടന ചരിത്രത്തില്‍ ആതിഥേയര്‍ക്ക് ഇന്ത്യയെ വീഴ്ത്താന്‍ കഴിയാത്തത് വാന്‍ഡറേഴ്‌സില്‍ മാത്രമാണ്. ജനുവരി മൂന്നിനാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുക. വാന്‍ഡറേഴ്സില്‍ ഇറങ്ങുമ്പോള്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ മാറ്റമുണ്ടാവുമോ എന്നും അറിയേണ്ടതുണ്ട്. അശ്വിനെ മാറ്റി പകരം ഹനുമാ വിഹാരിയെ പ്ലേയിംഗ് ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്. ഓഫ് സ്പിന്‍ എറിയാനുള്ള വിഹാരിക്ക് കഴിയുമെങ്കിലും അത്തരമൊരു മാറ്റത്തിന് കോഹ്‌ലി ധൈര്യം കാണിക്കുമോയെന്ന് വ്യക്തമല്ല. സെഞ്ചൂറിയനില്‍ രണ്ട് ഇന്നിംഗ്‌സിലും പൂജാര നിരാശപ്പെടുത്തിയിരുന്നു.
വാന്‍ഡറേഴ്‌സില്‍ ഒരുപിടി നല്ല ഓര്‍മകളാണ് ഇന്ത്യയ്ക്കുള്ളത്. നിലവിലെ കോച്ച് രാഹുല്‍ ദ്രാവിഡ് 1997ല്‍ തന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറി നേടിയതും ഇവിടെയായിരുന്നു. ഇന്ത്യ ആദ്യമായി സൗത്ത് ആഫ്രിക്കയില്‍ ടെസ്റ്റ് ജയിക്കുന്നത് 2006ല്‍ വാന്‍ഡറേഴ്സിലാണ്. കോഹ് ലിയുടെ വിദേശത്തെ വിജയ തേരോട്ടത്തിനും തുടക്കമായത് 2018ലെ വാന്‍ഡറേഴ്സിലെ ജയത്തോടെയാണ്.