6 പേര്‍ക്ക് അന്താരാഷ്ട്രാ അരങ്ങേറ്റം, ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ അഭാവം, ആദ്യപകുതിയില്‍ സെല്‍ഫ് ഗോളിലൂടെ ലീഡ് വഴങ്ങിയിട്ടും ഒമാനെതിരെ വിജയത്തോളം പോന്ന സമനില പിടിച്ച് ഇന്ത്യ

ദുബൈ: ശക്തരായ ഒമാനെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ സമനില നേടി ഇന്ത്യ. ആറ് അരങ്ങേറ്റക്കാരടക്കം പുതുനിരയുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് വിജയത്തോളം പോന്നതാണ് ഈ സമനില. കാരണം ആദ്യപകുതിയില്‍ സെല്‍ഫ് ഗോളിലൂടെ എതിരാളിക്ക് ലീഡ് വഴങ്ങിയ ശേഷം രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ശക്തമായി തിരിച്ചടിച്ചാണ് ഇന്ത്യ ഒമാനെതിരെ സമനില പിടിച്ചത്. 42ാം മിനുട്ടില്‍ ചിംഗ്ലെന്‍സന സിംഗിന്റെ സെല്‍ഫ് ഗോളിലൂടെയാണ് ഒമാന്‍ ലീഡ് എടുത്തത്. എന്നാല്‍ പതറാതെ പൊരുതിയ ഇന്ത്യന്‍ യുവനിര മന്‍വീര്‍ സിംഗിലൂടെ 52ാം മിനുട്ടില്‍ സമനില […]

ദുബൈ: ശക്തരായ ഒമാനെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ സമനില നേടി ഇന്ത്യ. ആറ് അരങ്ങേറ്റക്കാരടക്കം പുതുനിരയുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് വിജയത്തോളം പോന്നതാണ് ഈ സമനില. കാരണം ആദ്യപകുതിയില്‍ സെല്‍ഫ് ഗോളിലൂടെ എതിരാളിക്ക് ലീഡ് വഴങ്ങിയ ശേഷം രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ശക്തമായി തിരിച്ചടിച്ചാണ് ഇന്ത്യ ഒമാനെതിരെ സമനില പിടിച്ചത്.

42ാം മിനുട്ടില്‍ ചിംഗ്ലെന്‍സന സിംഗിന്റെ സെല്‍ഫ് ഗോളിലൂടെയാണ് ഒമാന്‍ ലീഡ് എടുത്തത്. എന്നാല്‍ പതറാതെ പൊരുതിയ ഇന്ത്യന്‍ യുവനിര മന്‍വീര്‍ സിംഗിലൂടെ 52ാം മിനുട്ടില്‍ സമനില പിടിക്കുകയായിരുന്നു. സുനില്‍ ഛേത്രിയുടെ അഭാവത്തില്‍ സന്തോഷ് ജിങ്കനാണ് ഇന്ത്യയെ നയിച്ചത്. അശുതോഷ് മേത്ത, ചിംഗ്ലെന്‍സന സിംഗ്, സുരേഷ് വാങ്ജം, ബിവിപിന്‍ സിംഗ്, ജെക്സണ്‍ സിംഗ്, ആകാശ മിശ്ര എന്നീ ആറ് താരങ്ങള്‍ക്ക് ഇന്ത്യന്‍ ജേഴ്സിയില്‍ അരങ്ങേറ്റ മത്സരമായിരുന്നു.

കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയത് ഓമനായിരുന്നെങ്കില്‍ യുവ ഇന്ത്യന്‍ നിര പതറാതെ പിടിച്ചുനിന്നു. സാഹിര്‍ അല്‍ അഗ്ബാരി ബോക്‌സിലേക്ക് തൊടുത്ത ത്രൂബോള്‍ കൈപ്പിടിലൊതുക്കുന്നതില്‍ ഗോളി അമരീന്ദര്‍ പരാജയപ്പെട്ടു. തെന്നിത്തെറിച്ച പന്ത് ചിംഗ്ലെന്‍സനയുടെ കാലില്‍ തട്ടി വലയിലേക്ക് കയറുകയായിരുന്നു.

Related Articles
Next Story
Share it