ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യദിനം മഴ കളിച്ചു; മത്സരം ശനിയാഴ്ച ആരംഭിക്കും

സതാംപ്ടണ്‍: ഇന്ത്യ-ന്യൂസിലാന്‍ഡ് ടീമുകള്‍ ഏറ്റുമുട്ടുന്ന പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യദിനം മഴ കാെണ്ടുപോയി. ടോസ് ഇടാന്‍ പോലും അനുവദിക്കാതെ മഴ തിമിര്‍ത്തുപെയ്‌തേതാടെ മത്സരത്തിന്റെ ആദ്യം ദിനം ഉപേക്ഷിച്ചു. രണ്ടാം ദിനമായ ശനിയാഴ്ച ഇന്ത്യന്‍ സമയം മൂന്ന് മണിക്ക് മത്സരം ആരംഭിക്കുമെന്ന് ബിസിസിഐ വ്യക്തമാക്കി. ഫൈനല്‍ പോരാട്ടം നടക്കേണ്ട സതാംപ്ടണില്‍ കനത്ത മഴയാണ് രാവിലെ മുതല്‍ പെയ്യുന്നത്. മത്സരത്തില്‍ റിസര്‍വ് ദിനം കൂടിയുള്ളതിനാല്‍ ആദ്യ ദിവസം കളി ഉപേക്ഷിച്ചത് മത്സരത്തെ ബാധിക്കില്ല. ആദ്യദിനം 98 ഓവര്‍ പന്തെറിയുമെന്ന് […]

സതാംപ്ടണ്‍: ഇന്ത്യ-ന്യൂസിലാന്‍ഡ് ടീമുകള്‍ ഏറ്റുമുട്ടുന്ന പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യദിനം മഴ കാെണ്ടുപോയി. ടോസ് ഇടാന്‍ പോലും അനുവദിക്കാതെ മഴ തിമിര്‍ത്തുപെയ്‌തേതാടെ മത്സരത്തിന്റെ ആദ്യം ദിനം ഉപേക്ഷിച്ചു. രണ്ടാം ദിനമായ ശനിയാഴ്ച ഇന്ത്യന്‍ സമയം മൂന്ന് മണിക്ക് മത്സരം ആരംഭിക്കുമെന്ന് ബിസിസിഐ വ്യക്തമാക്കി.

ഫൈനല്‍ പോരാട്ടം നടക്കേണ്ട സതാംപ്ടണില്‍ കനത്ത മഴയാണ് രാവിലെ മുതല്‍ പെയ്യുന്നത്. മത്സരത്തില്‍ റിസര്‍വ് ദിനം കൂടിയുള്ളതിനാല്‍ ആദ്യ ദിവസം കളി ഉപേക്ഷിച്ചത് മത്സരത്തെ ബാധിക്കില്ല. ആദ്യദിനം 98 ഓവര്‍ പന്തെറിയുമെന്ന് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.

Related Articles
Next Story
Share it