ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ട്വന്റി 20യില്‍ അരങ്ങേറ്റ മത്സരത്തില്‍ തന്നെ അര്‍ധശതകം നേടി മികവുകാട്ടിയ സൂര്യകുമാര്‍ യാദവ് ഏകദിന ടീമിലും ഇടംനേടി. 18 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. വിരാട് കോഹ്ലി ടീമിനെ നയിക്കും. രോഹിത് ശര്‍മ്മ ഉപനായകനാണ്. വിക്കറ്റ് കീപ്പര്‍മാരായി ഋഷഭ് പന്തിനേയും കെ.എല്‍.രാഹുലിനേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സൂര്യകുമാര്‍ യാദവിന് പുറമെ പ്രസിദ്ധ് കൃഷ്ണയും ക്രുണാല്‍ പാണ്ഡ്യയും അരങ്ങേറ്റക്കാരാണ്. അതേസമയം ട്വന്റി 20 അരങ്ങേറ്റത്തില്‍ അര്‍ധശതകം നേടി ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായ മറ്റൊരു […]

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ട്വന്റി 20യില്‍ അരങ്ങേറ്റ മത്സരത്തില്‍ തന്നെ അര്‍ധശതകം നേടി മികവുകാട്ടിയ സൂര്യകുമാര്‍ യാദവ് ഏകദിന ടീമിലും ഇടംനേടി. 18 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. വിരാട് കോഹ്ലി ടീമിനെ നയിക്കും. രോഹിത് ശര്‍മ്മ ഉപനായകനാണ്. വിക്കറ്റ് കീപ്പര്‍മാരായി ഋഷഭ് പന്തിനേയും കെ.എല്‍.രാഹുലിനേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സൂര്യകുമാര്‍ യാദവിന് പുറമെ പ്രസിദ്ധ് കൃഷ്ണയും ക്രുണാല്‍ പാണ്ഡ്യയും അരങ്ങേറ്റക്കാരാണ്.

അതേസമയം ട്വന്റി 20 അരങ്ങേറ്റത്തില്‍ അര്‍ധശതകം നേടി ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായ മറ്റൊരു താരം ഇഷാന്‍ കിഷനെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഓപ്പണിംഗില്‍ രോഹിതിനൊപ്പം ശിഖര്‍ ധവാനെയും ശുഭ്മാന്‍ ഗില്ലിനെയും പരീക്ഷിക്കും. ഓള്‍റൗണ്ടര്‍മാരായി വാഷിംഗ്ടണ്‍ സുന്ദറും പാണ്ഡ്യ സഹോദരന്മാരുമുണ്ട്.

സ്പിന്‍ ഡിപ്പാര്‍ട്‌മെന്റ് യൂസ്വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും കൈകാര്യം ചെയ്യും. പേസര്‍മാരായി ഭുവനേശ്വര്‍ കുമാറും ഷാര്‍ദ്ദൂല്‍ താക്കുറുമാണ് ടീമിലുള്ളത്. പരിക്ക് ഭേദമായ തമിഴ്നാട് പേസര്‍ ടി.നടരാജനെ വീണ്ടും ടീമില്‍ ഉള്‍പ്പെടുത്തി. ഓസ്ട്രേലിയയില്‍ തിളങ്ങിയ മുഹമ്മദ് സിറാജും ഏകദിനത്തില്‍ കളിക്കും.

ഇന്ത്യന്‍ ടീം: വിരാട് കോഹ്ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ (വൈസ് ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദ്ദിക് പാണ്ഡ്യ, ഋഷഭ് പന്ത്, കെഎല്‍ രാഹുല്‍, യൂസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, ക്രുണാല്‍ പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, ടി നടരാജന്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഷര്‍ദുല്‍ താക്കൂര്‍.

Related Articles
Next Story
Share it