രോഹിതും അശ്വിനും അക്‌സര്‍ പട്ടേലുമെല്ലാം തിളങ്ങി; രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ ജയം

ചെന്നൈ: ആദ്യ ടെസ്റ്റില്‍ വഴങ്ങിയ വന്‍ തോല്‍വിക്ക് പകരം ചോദിച്ച് രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ ജയം. ചെപ്പോക്കില്‍ നടന്ന ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ 17 റണ്‍സിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഒന്നാം ഇന്നിംഗ്‌സില്‍ രോഹിത് ശര്‍മയും രണ്ടാം ഇന്നിംഗ്‌സില്‍ അക്‌സര്‍ പട്ടേലും മികച്ച പ്രകടനം കാഴ്ച വെച്ചപ്പോള്‍ രവിചന്ദ്ര അശ്വിന്‍ രണ്ട് ഇന്നിംഗ്‌സുകളിലും തിളങ്ങി. രണ്ടാം ഇന്നിംഗ്‌സില്‍ 481 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 164 റണ്‍സിന് പുറത്തായി. ഇതോടെ ടെസ്റ്റ് പരമ്പര 1-1 എന്ന നിലയിലാണ്. […]

ചെന്നൈ: ആദ്യ ടെസ്റ്റില്‍ വഴങ്ങിയ വന്‍ തോല്‍വിക്ക് പകരം ചോദിച്ച് രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ ജയം. ചെപ്പോക്കില്‍ നടന്ന ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ 17 റണ്‍സിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഒന്നാം ഇന്നിംഗ്‌സില്‍ രോഹിത് ശര്‍മയും രണ്ടാം ഇന്നിംഗ്‌സില്‍ അക്‌സര്‍ പട്ടേലും മികച്ച പ്രകടനം കാഴ്ച വെച്ചപ്പോള്‍ രവിചന്ദ്ര അശ്വിന്‍ രണ്ട് ഇന്നിംഗ്‌സുകളിലും തിളങ്ങി. രണ്ടാം ഇന്നിംഗ്‌സില്‍ 481 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 164 റണ്‍സിന് പുറത്തായി.

ഇതോടെ ടെസ്റ്റ് പരമ്പര 1-1 എന്ന നിലയിലാണ്. രണ്ടാം ഇന്നിംഗ്‌സില്‍ അക്സര്‍ പട്ടേല്‍ അഞ്ചുവിക്കറ്റ് നേടി. അശ്വിന്‍ സെഞ്ചുറിയും നേടി. ആദ്യ ഇന്നിംഗ്സില്‍ സെഞ്ച്വറി നേിയ രോഹിത് ശര്‍മ്മ (161)യുടേയും രണ്ടാം ഇന്നിംഗ്സില്‍ സെഞ്ച്വറി നേടിയ അശ്വിന്റെയും (106) മികവില്‍ ഇന്ത്യ 615 റണ്‍സാണ് അടിച്ചു കൂട്ടിയത്. ആദ്യ ഇന്നിംഗ്സില്‍ അജിങ്ക്യാ രഹാനേയും (67) വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തും (58) രണ്ടാം ഇന്നിംഗ്സില്‍ നായകന്‍ വിരാട് കോഹ്ലി(62)യും അര്‍ദ്ധശതകങ്ങള്‍ നേടി. വിജയത്തോടെ ഇന്ത്യ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലേക്കുള്ള സാധ്യത വര്‍ധിപ്പിച്ചു.

Related Articles
Next Story
Share it