അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ട് 205ന് പുറത്ത്; ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 24 റണ്‍സ്; രോഹിതും പുജാരയും ക്രീസില്‍

അഹ്‌മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 205 റണ്‍സിന് എല്ലാവരും പുറത്തായി. ടോസ് നേടി ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് നിരയെ അക്സര്‍ പട്ടേലും (നാല് വിക്കറ്റ്) ആര്‍ അശ്വിനും (മൂന്ന് വിക്കറ്റ്) ചേര്‍ന്ന് തകര്‍ക്കുകയായിരുന്നു. മുഹമ്മദ് സിറാജ് രണ്ടും വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും നേടി. ബെന്‍ സ്റ്റോക്ക്‌സും (55), ലോറന്‍സും (46) മാത്രമാണ് കുറച്ചെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചത്. ബെയര്‍സ്റ്റോ 28 ഉം ഒല്ലീ പോപ്പ് 29 ഉം […]

അഹ്‌മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 205 റണ്‍സിന് എല്ലാവരും പുറത്തായി. ടോസ് നേടി ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് നിരയെ അക്സര്‍ പട്ടേലും (നാല് വിക്കറ്റ്) ആര്‍ അശ്വിനും (മൂന്ന് വിക്കറ്റ്) ചേര്‍ന്ന് തകര്‍ക്കുകയായിരുന്നു. മുഹമ്മദ് സിറാജ് രണ്ടും വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും നേടി.

ബെന്‍ സ്റ്റോക്ക്‌സും (55), ലോറന്‍സും (46) മാത്രമാണ് കുറച്ചെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചത്. ബെയര്‍സ്റ്റോ 28 ഉം ഒല്ലീ പോപ്പ് 29 ഉം റണ്‍സ് നേടി. ജെയിംസ് ആന്‍ഡേഴ്‌സണ്‍ പുറത്താകാതെ 10 റണ്‍സും നേടിയതൊഴിച്ചാല്‍ ബാക്കിയുള്ളവരൊന്നും രണ്ടക്കം കടന്നില്ല. മറുപടി ബാറ്റിംഗില്‍ അക്കൗണ്ട് തുറക്കും മുമ്പെ ഇന്ത്യക്ക് ഒരു വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ (0) ആണ് പുറത്തായത്. രോഹിത്ത് ശര്‍മ (എട്ട്), ചേതേശ്വര്‍ പൂജാര (15) എന്നിവരാണ് ക്രീസിലുള്ളത്. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹ്‌മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ ടെസ്റ്റ് ഈ സ്റ്റേഡിയത്തില്‍ രണ്ട് ദിവസം കൊണ്ട് അവസാനിച്ചിരുന്നു. നാല് ടെസ്റ്റുകളടങ്ങിയ പരമ്പര 2-1ന് ലീഡ് ചെയ്യുകയാണ് ഇന്ത്യ.

Related Articles
Next Story
Share it