മൊട്ടേരയില്‍ ഇന്ന് മൂന്നാമങ്കം; രോഹിത് ശര്‍മ തിരിച്ചെത്തിയേക്കും, ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവും തുടരും

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20 ചൊവ്വാഴ്ച നടക്കും. ആദ്യമത്സരത്തിലെ വലിയ പരാജയത്തിന് ശേഷം രണ്ടാം മത്സരത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്താനായതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇറങ്ങുന്നത്. വൈകീട്ട് ഏഴിന് അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തിലാണ് മത്സരം. നിലവില്‍ ഇരുടീമുകളും ഓരോ മത്സരം ജയിച്ച് നില്‍ക്കുകയാണ്. കഴിഞ്ഞ രണ്ട് മത്സരങ്ങളും വിശ്രമം നല്‍കിയ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ തിരിച്ചെത്തിയേക്കും. ഓപ്പണിംഗ് സഖ്യം രണ്ട് കളികളിലും പരാജയപ്പെട്ട സാഹചര്യത്തിലാണിത്. കഴിഞ്ഞ മത്സരം അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച ഇഷാന്‍ കിഷന്‍ ഓപ്പണിംഗില്‍ […]

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20 ചൊവ്വാഴ്ച നടക്കും. ആദ്യമത്സരത്തിലെ വലിയ പരാജയത്തിന് ശേഷം രണ്ടാം മത്സരത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്താനായതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇറങ്ങുന്നത്. വൈകീട്ട് ഏഴിന് അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തിലാണ് മത്സരം. നിലവില്‍ ഇരുടീമുകളും ഓരോ മത്സരം ജയിച്ച് നില്‍ക്കുകയാണ്.

കഴിഞ്ഞ രണ്ട് മത്സരങ്ങളും വിശ്രമം നല്‍കിയ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ തിരിച്ചെത്തിയേക്കും. ഓപ്പണിംഗ് സഖ്യം രണ്ട് കളികളിലും പരാജയപ്പെട്ട സാഹചര്യത്തിലാണിത്. കഴിഞ്ഞ മത്സരം അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച ഇഷാന്‍ കിഷന്‍ ഓപ്പണിംഗില്‍ മികച്ച പ്രകടനം കാഴ്ച വെച്ചെങ്കിലും കെ എല്‍ രാഹുല്‍ ആറ് പ്ന്തുകള്‍ നേരിട്ട് റണ്‍സ് ഒന്നുമെടുക്കാതെ പുറത്തായി. ആദ്യകളിയില്‍ രാഹുല്‍-ധവാന്‍ സഖ്യം പരീക്ഷിച്ചെങ്കിലും നാല് പന്തില്‍ ഒരു റണ്‍സ് നേടി രാഹുലും 12 പന്തില്‍ നാല് റണ്‍സ് മാത്രം നേടി ധവാനും കൂടാരം കയറി.

ശിഖര്‍ ധവാനെ മാറ്റിയാണ് രണ്ടാം മത്സരത്തില്‍ ഇശാന് അരങ്ങേറ്റത്തിന് അവസരം നല്‍കിയത്. ഇത് വിജയിക്കുകയും ചെയ്തു. ഇന്നും ഇശാന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാനാണ് സാധ്യത. രാഹുലിന് പകരം രോഹിത് ശര്‍മ ഓപ്പണ്‍ ചെയ്യും. അതേസമയം അവസാന രണ്ട് മത്സരങ്ങളില്‍ വിരാട് കോഹ്ലിക്ക് വിശ്രമം നല്‍കി രോഹിത് ശര്‍മയെ ക്യാപ്ടന്‍സി നല്‍കി തിരിച്ചുകൊണ്ടുവരുമെന്നും ആലോചനയുണ്ട്.

കഴിഞ്ഞ കളിയില്‍ അന്തിമ ഇലവനില്‍ ഉണ്ടായിരുന്നെങ്കിലും ബാറ്റിംഗിന് അവസരം ലഭിക്കാതിരുന്ന സൂര്യകുമാര്‍ യാദവ് ഇന്നും ടീമില്‍ തുടരും. ദേശീയ ടീമിലെ അരങ്ങേറ്റമായിരുന്നു സൂര്യകുമാറിനും.

Related Articles
Next Story
Share it