ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്ക് ചൊവ്വാഴ്ച തുടക്കം; രോഹിത് ശര്‍മയ്‌ക്കൊപ്പം ശിഖര്‍ ധവാന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും; ധവാനിത് നിലനില്‍പ്പിനുള്ള പോരാട്ടം
പൂനെ: ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്ക് ചൊവ്വാഴ്ച തുടക്കമാകും. 23, 26, 28 തീയതികളില്‍ പൂനെയിലാണ് മത്സരം. ടെസ്റ്റ്, ട്വന്റി20 പരമ്പര നേടി ആധികാരികമായാണ് ആതിഥേയര്‍ ഏകദിന പരമ്പരയ്ക്കിറങ്ങുന്നത്. രോഹിത് ശര്‍മയ്‌ക്കൊപ്പം ശിഖര്‍ ധവാന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. രോഹിത് ശര്‍മയും ശിഖര്‍ ധവാനും 50 ഓവര്‍ ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്സ് ഓപ്പണറായി തുടരുമെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്ലി പറഞ്ഞു. ടി20 പരമ്പരയില്‍ പരാജയപ്പെട്ട ധവാന്റെ നിലനില്‍പ്പിന് അനിവാര്യമാണ് ഏകദിന പോരാട്ടം. ഓപ്പണിംഗില്‍ ടീമിലിടം […]

പൂനെ: ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്ക് ചൊവ്വാഴ്ച തുടക്കമാകും. 23, 26, 28 തീയതികളില്‍ പൂനെയിലാണ് മത്സരം. ടെസ്റ്റ്, ട്വന്റി20 പരമ്പര നേടി ആധികാരികമായാണ് ആതിഥേയര്‍ ഏകദിന പരമ്പരയ്ക്കിറങ്ങുന്നത്. രോഹിത് ശര്‍മയ്‌ക്കൊപ്പം ശിഖര്‍ ധവാന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. രോഹിത് ശര്‍മയും ശിഖര്‍ ധവാനും 50 ഓവര്‍ ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്സ് ഓപ്പണറായി തുടരുമെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്ലി പറഞ്ഞു.
ടി20 പരമ്പരയില്‍ പരാജയപ്പെട്ട ധവാന്റെ നിലനില്‍പ്പിന് അനിവാര്യമാണ് ഏകദിന പോരാട്ടം. ഓപ്പണിംഗില്‍ ടീമിലിടം നേടാന്‍ വേണ്ടി പൃഥ്വി ഷാ, ശുഭ്മാന്‍ ഗില്‍, ദേവ്ദത്ത് പടിക്കല്‍ തുടങ്ങിയവരെല്ലാം പുറത്ത് കാത്തുനില്‍ക്കുന്ന സാഹചര്യത്തില്‍ ധവാന് ഈ പരമ്പര നിര്‍ണായകമാണ്. ബൗളിംഗില്‍ ഭുവനേശ്വര്‍ കുമാര്‍ തിരിച്ചെത്തും. ട്വന്റി20 പരമ്പരയില്‍ തിളങ്ങിയ ശാര്‍ദ്ദുല്‍ ഠാക്കൂറാണ് ടീമിലെ മറ്റൊരു പേസര്‍. പുതുമുഖ താരം പ്രസിദ്ധ് കൃഷ്ണയും അന്തിമ ഇലവനില്‍ ഇടം പിടിച്ചേക്കും. യുസ്വേന്ദ്ര ചഹലിനും വാഷിങ്ടന്‍ സുന്ദറും സ്പിന്‍ ഡിപ്പാര്‍ട്‌മെന്റ് കൈകാര്യം ചെയ്യും.
ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഫോമിലേക്ക് മടങ്ങിയെത്തിയത് ഇന്ത്യക്ക് ആശ്വാസം നല്‍കുന്നു. ട്വന്റി പരമ്പരയില്‍ രണ്ട് മത്സരത്തില്‍ ഒരു റണ്‍സിനും പൂജ്യത്തിനും പുറത്തായെങ്കിലും ബാക്കി മൂന്ന് മത്സരങ്ങളില്‍ അര്‍ധശതകം നേടി പരമ്പരയിലെ താരമാകാന്‍ സാധിച്ചിരുന്നു. റണ്‍ മെഷീന്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന വിരാട് കോഹ്ലി ഏകദിനത്തില്‍ അവസാനമായി സെഞ്ചുറി നേടിയത് 2019ലാണ്. ഈ പരമ്പരയില്‍ താരം സെഞ്ച്വറി നേടുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു. വെസ്റ്റിന്‍ഡീസിനെതിരെ പോര്‍ട്ട് ഓഫ് സ്പെയിനില്‍ ആയിരുന്നു അവസാന സെഞ്ച്വറി.
അഞ്ചാമത്തെയും അവസാനത്തെയും ട്വന്റി20 യില്‍ ശനിയാഴ്ച രോഹിത് ശര്‍മയ്ക്കൊപ്പം കളിക്കാനുള്ള തന്റെ നീക്കം ഫോര്‍മാറ്റുകളിലുടനീളം പതിവാക്കുമെന്ന് അര്‍ത്ഥമാക്കുന്നില്ലെന്നും കോഹ്ലി പറഞ്ഞു. കഴിഞ്ഞ മത്സരത്തില്‍ രാഹുലിന്റെ അഭാവത്തില്‍ ഓപ്പണ്‍ ചെയ്തത് കോഹ്ലിയായിരുന്നു. സൂര്യകുമാര്‍ യാദവിന് വേണ്ടി ഒരു സ്ലോട്ടിന് വേണ്ടിയാണ് ഞാന്‍ അങ്ങനെ ചെയ്തത് എന്നും കോഹ്ലി പത്രസമ്മേളനത്തില്‍ പറഞ്ഞു.