അരങ്ങേറ്റത്തില്‍ റെക്കോര്‍ഡ് കുറിച്ച് ക്രുണാല്‍ പാണ്ഡ്യ; ഒടുവില്‍ കണ്ണീരണിഞ്ഞ് താരം

പുനെ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച ക്രുണാല്‍ പാണ്ഡ്യയ്ക്ക് റെക്കോര്‍ഡോടെ അര്‍ധ സെഞ്ചുറി. ഒരു അരങ്ങേറ്റക്കാരന്റെ ഏറ്റവും വേഗതയേറിയ അര്‍ധ സെഞ്ചുറിയെന്ന നേട്ടമാണ് ക്രുണാല്‍ സ്വന്തമാക്കിയത്. ഏഴാമനായി ഇറങ്ങിയ താരം 26 പന്തില്‍ നിന്നാണ് 50 റണ്‍സ് തികച്ചത്. 31 പന്തില്‍ 58 റണ്‍സുമായി താരം പുറത്താവാതെ നിന്നു. ഏഴ് ഫോറും രണ്ട് സിക്സുമടങ്ങിയതായിരുന്നു ക്രുണാലിന്റെ ഇന്നിംഗ്സ്. നേരത്തെ ട്വന്റിയില്‍ അരങ്ങേറ്റം നടത്തിയ ക്രുണാല്‍ ആദ്യമായാണ് ഏകദിന സ്‌ക്വാഡില്‍ ഇടം നേടിയത്. നേരത്തെ ഇന്ത്യന്‍ ടീമിലെ […]

പുനെ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച ക്രുണാല്‍ പാണ്ഡ്യയ്ക്ക് റെക്കോര്‍ഡോടെ അര്‍ധ സെഞ്ചുറി. ഒരു അരങ്ങേറ്റക്കാരന്റെ ഏറ്റവും വേഗതയേറിയ അര്‍ധ സെഞ്ചുറിയെന്ന നേട്ടമാണ് ക്രുണാല്‍ സ്വന്തമാക്കിയത്. ഏഴാമനായി ഇറങ്ങിയ താരം 26 പന്തില്‍ നിന്നാണ് 50 റണ്‍സ് തികച്ചത്. 31 പന്തില്‍ 58 റണ്‍സുമായി താരം പുറത്താവാതെ നിന്നു.

ഏഴ് ഫോറും രണ്ട് സിക്സുമടങ്ങിയതായിരുന്നു ക്രുണാലിന്റെ ഇന്നിംഗ്സ്. നേരത്തെ ട്വന്റിയില്‍ അരങ്ങേറ്റം നടത്തിയ ക്രുണാല്‍ ആദ്യമായാണ് ഏകദിന സ്‌ക്വാഡില്‍ ഇടം നേടിയത്. നേരത്തെ ഇന്ത്യന്‍ ടീമിലെ നെടുംതൂണായി മാറിയ ഇളയ സഹോദരന്‍ ഹര്‍ദിക് പാണ്ഡ്യയാണ് ക്രുണാലിന് ക്യാപ്പ് കൈമാറിയത്. മത്സരശേഷം ചോദ്യസെഷനിലും പിന്നീട് ഹര്‍ദികിനെ കെട്ടിപ്പിടിച്ചും ക്രുണാല്‍ കണ്ണീരണിഞ്ഞു. ഇക്കഴിഞ്ഞ ജനുവരിയിലാണ് ഇരുവരുടെയും പിതാവ് മരണപ്പെട്ടത്. ഈ നേട്ടം പിതാവിന് സമര്‍പ്പിക്കുന്നതായി ക്രുണാല്‍ പറഞ്ഞു.

Related Articles
Next Story
Share it