മൂന്നാം ടെസ്റ്റില്‍ നവ്ദീപ് സൈനിക്ക് അരങ്ങേറ്റം; രോഹിത് ശര്‍മ തിരിച്ചെത്തി, മയാങ്ക് അഗര്‍വാള്‍ പുറത്ത്

സിഡ്‌നി: നാല് ടെസ്റ്റുകളുള്ള പരമ്പരയിലെ മൂന്നാം ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചു. നവദീപ് സൈനി ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കും. പരിക്ക് മൂലം ആദ്യ പുറത്തായിരുന്ന വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ തിരിച്ചെത്തി. അതേസമയം മയാങ്ക് അഗര്‍വാളിനെ മൂന്നാം ടെസ്റ്റിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കി. ശുഭ്മാന്‍ ഗില്ലും രോഹിത് ശര്‍മയും ഓപ്പണിംഗില്‍ ഇറങ്ങും. ടെസ്റ്റ് പരിചയമുള്ള ഷര്‍ദുല്‍ താക്കൂര്‍, ടി. നടരാജന്‍ എന്നിവരെ പിന്തള്ളിയാണ് നവ്ദീപ് സെയ്‌നി ടീമില്‍ ഇടംപിടിച്ചത്. ഋഷഭ് പന്ത് വിക്കറ്റ് കീപ്പറായി തുടരും. ടീം: അജിന്‍ക്യ […]

സിഡ്‌നി: നാല് ടെസ്റ്റുകളുള്ള പരമ്പരയിലെ മൂന്നാം ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചു. നവദീപ് സൈനി ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കും. പരിക്ക് മൂലം ആദ്യ പുറത്തായിരുന്ന വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ തിരിച്ചെത്തി. അതേസമയം മയാങ്ക് അഗര്‍വാളിനെ മൂന്നാം ടെസ്റ്റിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കി.

ശുഭ്മാന്‍ ഗില്ലും രോഹിത് ശര്‍മയും ഓപ്പണിംഗില്‍ ഇറങ്ങും. ടെസ്റ്റ് പരിചയമുള്ള ഷര്‍ദുല്‍ താക്കൂര്‍, ടി. നടരാജന്‍ എന്നിവരെ പിന്തള്ളിയാണ് നവ്ദീപ് സെയ്‌നി ടീമില്‍ ഇടംപിടിച്ചത്. ഋഷഭ് പന്ത് വിക്കറ്റ് കീപ്പറായി തുടരും. ടീം: അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, ഹനുമ വിഹാരി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, നവ്ദീപ് സെയ്‌നി.

ആദ്യ ടെസ്റ്റിന് ശേഷം ഭാര്യയുടെ പ്രസവത്തിനായി നായകന്‍ വിരാട് കോഹ്ലി നാട്ടിലേക്ക് തിരിച്ചതോടെ വൈസ് ക്യാപ്റ്റന്‍ ആയിരുന്ന അജിന്‍ക്യ രഹാനെ ടീമിനെ നയിക്കുകയായിരുന്നു. ആദ്യ ടെസ്റ്റില്‍ 32 റണ്‍സില്‍ ഇന്നിംഗ്‌സ് അവസാനിച്ച് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യ രണ്ടാം ടെസ്റ്റില്‍ വിജയിച്ചിരുന്നു. നാല് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ 1-1 എന്ന നിലയിലാണ് ഇരുടീമുകളും.

Related Articles
Next Story
Share it