കോവിഡ് ഭീതി: ഇന്ത്യയില്‍ നിന്നുള്ള വിമാന വിലക്ക് യു.എ.ഇ ജൂണ്‍ 14 വരെ നീട്ടി

ദുബൈ: ഇന്ത്യയില്‍ കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള വിമാന വിലക്ക് യു.എ.ഇ മൂന്നാഴ്ച കൂടി നീട്ടി. ജൂണ്‍ 14 വരെ ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് വിമാന സര്‍വീസ് ഉണ്ടായിരിക്കില്ലെന്ന് ദുബൈയുടെ ഔദ്യോഗിക എയര്‍ലൈനായ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അറിയിച്ചു. ഇന്ത്യന്‍ യാത്രക്കാര്‍ക്ക് യു.എ.ഇ അനിശ്ചിതകാല വിലക്കേര്‍പെടുത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം. രണ്ടാഴ്ചക്കിടെ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയവര്‍ക്കും യു.എ.ഇയിലേക്ക് വരാന്‍ കഴിയില്ല. അതേസമയം, യു.എ.ഇ പൗരന്‍മാര്‍, ഗോള്‍ഡന്‍ വിസക്കാര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് യാത്ര ചെയ്യാം. ആദ്യം മെയ് […]

ദുബൈ: ഇന്ത്യയില്‍ കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള വിമാന വിലക്ക് യു.എ.ഇ മൂന്നാഴ്ച കൂടി നീട്ടി. ജൂണ്‍ 14 വരെ ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് വിമാന സര്‍വീസ് ഉണ്ടായിരിക്കില്ലെന്ന് ദുബൈയുടെ ഔദ്യോഗിക എയര്‍ലൈനായ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അറിയിച്ചു. ഇന്ത്യന്‍ യാത്രക്കാര്‍ക്ക് യു.എ.ഇ അനിശ്ചിതകാല വിലക്കേര്‍പെടുത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം.

രണ്ടാഴ്ചക്കിടെ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയവര്‍ക്കും യു.എ.ഇയിലേക്ക് വരാന്‍ കഴിയില്ല. അതേസമയം, യു.എ.ഇ പൗരന്‍മാര്‍, ഗോള്‍ഡന്‍ വിസക്കാര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് യാത്ര ചെയ്യാം. ആദ്യം മെയ് രണ്ട് വരെ ഉണ്ടായിരുന്ന വിലക്ക് പിന്നീട് 14 വരെയും തുടര്‍ന്ന് അനിശ്ചിതകാലത്തേക്കും നീട്ടുകയായിരുന്നു.

എന്നാല്‍ ജൂണ്‍ ഒന്ന് മുതല്‍ വിമാന വിലക്ക് നീങ്ങുമെന്നായിരുന്നു പ്രതീക്ഷ. പുതിയ തീരുമാനം വന്നതോടെ ഉടന്‍ യു.എ.ഇയില്‍ എത്തിയില്ലെങ്കില്‍ ജോലി നഷ്ടപ്പെടുമെന്നുള്ളവര്‍ പ്രതിസന്ധിയിലായി. വിസ കാലാവധി കഴിയുന്നവര്‍ക്കും തീരുമാനം പ്രതികൂലമായി ബാധിക്കും.

Related Articles
Next Story
Share it