ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക് ജൂണ്‍ 30 വരെ നീട്ടി

അബൂദബി: കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക് വീണ്ടും നീട്ടി. ജൂണ്‍ 30 വരെയാണ് യാത്രാവിലക്ക് നീട്ടിയത്. എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ട്രാവല്‍ ഏജന്‍സികള്‍ക്ക് കൈമാറി. ഇന്ത്യയിലെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏറെ നാളായി ഇന്ത്യയില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് യു.എ.ഇ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. നേരത്തെ ജൂണ്‍ 14 വരെ നീട്ടിയിരുന്ന വിലക്ക് ഇപ്പോള്‍ വീണ്ടും നീട്ടുകയായിരുന്നു. ഇന്ത്യയില്‍ കോവിഡ് വ്യാപനം കുറയുന്നുണ്ടെങ്കിലും യാത്രാനുമതി നല്‍കാവുന്ന രീതിയിലേക്ക് എത്തിയിട്ടില്ലെന്ന യു.എ.ഇ സിവില്‍ […]

അബൂദബി: കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക് വീണ്ടും നീട്ടി. ജൂണ്‍ 30 വരെയാണ് യാത്രാവിലക്ക് നീട്ടിയത്. എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ട്രാവല്‍ ഏജന്‍സികള്‍ക്ക് കൈമാറി. ഇന്ത്യയിലെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏറെ നാളായി ഇന്ത്യയില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് യു.എ.ഇ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

നേരത്തെ ജൂണ്‍ 14 വരെ നീട്ടിയിരുന്ന വിലക്ക് ഇപ്പോള്‍ വീണ്ടും നീട്ടുകയായിരുന്നു. ഇന്ത്യയില്‍ കോവിഡ് വ്യാപനം കുറയുന്നുണ്ടെങ്കിലും യാത്രാനുമതി നല്‍കാവുന്ന രീതിയിലേക്ക് എത്തിയിട്ടില്ലെന്ന യു.എ.ഇ സിവില്‍ ഏവിയേഷന്റെയും ദുരന്തനിവാരണ സമിതിയുടെയും വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

Related Articles
Next Story
Share it