യു.എ.ഇയിലേക്ക് പോകാനായി ഖത്തറിലെത്തിയവര്‍ക്ക് ആശ്വാസ വാര്‍ത്ത; ക്വാറന്റൈന്‍ പൂര്‍ത്തീകരിക്കാത്തവര്‍ക്കും പ്രവേശനാനുമതി

ദോഹ: യു.എ.ഇയിലേക്ക് പോകാനായി ഖത്തറിലെത്തിയവര്‍ക്ക് ആശ്വാസമായി യു.എ.ഇ സര്‍ക്കാറിന്റെ പുതിയ അറിയിപ്പ്. ഖത്തറിലെത്തി 14 ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തീകരിക്കാത്തവര്‍ക്കും രാജ്യത്തെത്താം. വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച് ഉത്തരവിറങ്ങിയത്. യാത്രാവിലക്ക് നീങ്ങുന്നതിന് മുമ്പ് യു.എ.ഇയിലേക്ക് വരാനായി വിവിധ രാജ്യങ്ങളിലെത്തിയവര്‍ക്ക് നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് ക്വാറന്റൈന്‍ പൂര്‍ത്തിയാക്കാതെ തന്നെ യാത്ര ചെയ്യാമെന്നാണ് എയര്‍ അറേബ്യ പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നത്. ദുബൈ യാത്രക്കാര്‍ക്ക് ജി.ഡി.ആര്‍.എഫ്.എയുടെയും, മറ്റു എമിറേറ്റുകളിലുള്ളവര്‍ ഐ.സി.എ അനുമതിയും വേണം. 48 മണിക്കൂറിനിടയിലെ പി.സി.ആര്‍ പരിശോധന ഫലം, റാപിഡ് ടെസ്റ്റ് ഫലം എന്നിവയാണ് ഇത്തരം […]

ദോഹ: യു.എ.ഇയിലേക്ക് പോകാനായി ഖത്തറിലെത്തിയവര്‍ക്ക് ആശ്വാസമായി യു.എ.ഇ സര്‍ക്കാറിന്റെ പുതിയ അറിയിപ്പ്. ഖത്തറിലെത്തി 14 ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തീകരിക്കാത്തവര്‍ക്കും രാജ്യത്തെത്താം. വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച് ഉത്തരവിറങ്ങിയത്. യാത്രാവിലക്ക് നീങ്ങുന്നതിന് മുമ്പ് യു.എ.ഇയിലേക്ക് വരാനായി വിവിധ രാജ്യങ്ങളിലെത്തിയവര്‍ക്ക് നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് ക്വാറന്റൈന്‍ പൂര്‍ത്തിയാക്കാതെ തന്നെ യാത്ര ചെയ്യാമെന്നാണ് എയര്‍ അറേബ്യ പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നത്.

ദുബൈ യാത്രക്കാര്‍ക്ക് ജി.ഡി.ആര്‍.എഫ്.എയുടെയും, മറ്റു എമിറേറ്റുകളിലുള്ളവര്‍ ഐ.സി.എ അനുമതിയും വേണം. 48 മണിക്കൂറിനിടയിലെ പി.സി.ആര്‍ പരിശോധന ഫലം, റാപിഡ് ടെസ്റ്റ് ഫലം എന്നിവയാണ് ഇത്തരം യാത്രക്കാര്‍ക്ക് ആവശ്യമായി വരുക. അറിയിപ്പ് വന്നതിന് പിന്നാലെ യാത്രാ നടപടികള്‍ക്കായുള്ള തിടുക്കത്തിലാണ് ദുബൈ യാത്രക്കാര്‍. യാത്രക്ക് മുമ്പ് ഏറ്റവും വേഗത്തില്‍ റാപിഡ് ടെസ്റ്റ് ലഭ്യമാവുന്ന ലാബുകള്‍ തേടി അന്വേഷണവും ടിക്കറ്റിനായുള്ള ഓട്ടവും സജീവമായി.

ജൂലൈ പകുതിയോടെ തന്നെ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പ്രവാസികള്‍ ദുബൈ ലക്ഷ്യം വെച്ച് ദോഹയിലെത്തിയിരുന്നു. ഇവരുടെ യാത്ര തുടങ്ങി ഏതാനും ദിവസങ്ങള്‍ക്കുള്ളിലായിരുന്നു ഓഗസ്റ്റ് മൂന്നിന് യാത്രാ നിയന്ത്രണങ്ങള്‍ നീക്കുന്നതായി ദുബൈയില്‍ നിന്ന് ഉത്തരവിറങ്ങിയത്. അഞ്ചാം തീയതി മുതല്‍ ഇന്ത്യയില്‍ നിന്ന് നേരിട്ട് വിമാന യാത്ര അനുവദിക്കുമെന്നായിരുന്നു അറിയിപ്പ്.

പുതിയ തീരുമാനം വന്നതോടെ അതിന് മുമ്പേ ദോഹയിലെത്തുകയും ഹോട്ടല്‍ ക്വാറന്റൈീനില്‍ പ്രവേശിക്കുകയും ചെയ്തവര്‍ അക്ഷരാര്‍ഥത്തില്‍ പ്രതിസന്ധിയിലാകുകയായിരുന്നു. നേരിട്ടുള്ള യാത്രയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇരട്ടിയിലേറെ സാമ്പത്തിക ബാധ്യതയും ഇവര്‍ക്ക് നേരിടേണ്ടിവന്നു. ഇവരുടെ ആശങ്ക അകറ്റുന്നതാണ് പുതിയ തീരുമാനം.

അതിനിടെ ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള യാത്രക്ക് അനുമതി നല്‍കിയതോടെ വിവിധ വിമാനങ്ങള്‍ കൊച്ചിയില്‍ നിന്നടക്കം രാജ്യത്തെ വിവിധ നഗരങ്ങളില്‍ നിന്ന് സര്‍വീസ് പുനരാരംഭിച്ചു.

Related Articles
Next Story
Share it