കാനഡക്കെതിരെ നടപടി കടുപ്പിച്ച് ഇന്ത്യ; വിസ നല്‍കുന്നത് നിര്‍ത്തി

ന്യൂഡല്‍ഹി: ഇന്ത്യ-കാനഡ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ കാനഡയില്‍ ഖാലിസ്ഥാന്‍വാദി സംഘത്തിന്റെ നേതാവ് കൊല്ലപ്പെട്ടു. സുഖ ദുന്‍കെ എന്നറിയപ്പെടുന്ന സുഖ്ബൂല്‍ സിങ് ആണ് കൊല്ലപ്പെട്ടത്. ഇരുസംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് ഇദ്ദേഹം കൊല്ലപ്പെട്ടതെന്നാണ് വിവരം. ഇന്ത്യയില്‍ പല കേസുകളിലും പ്രതിയാണ് സുഖ്ബൂല്‍ സിങ്. കാനഡയിലേക്ക് കടന്ന ഖാലിസ്ഥാന്‍ ഭീകരവാദികളെ വിട്ട് നല്‍കണമെന്നാവശ്യപ്പെട്ട് ഇന്ത്യ നല്‍കിയ പട്ടികയിലും ഇയാളുടെ പേര് ഉള്‍പ്പെടുന്നുണ്ട്. സുഖ്ബൂല്‍ സിങിന്റെ വീട്ടില്‍ പഞ്ചാബ് പൊലീസ് എത്തി ബന്ധുക്കളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.ഹര്‍ദീപ് സിംഗ് നിജ്ജാറുടെ കൊലപാതകം രണ്ട് മാഫിയ […]

ന്യൂഡല്‍ഹി: ഇന്ത്യ-കാനഡ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ കാനഡയില്‍ ഖാലിസ്ഥാന്‍വാദി സംഘത്തിന്റെ നേതാവ് കൊല്ലപ്പെട്ടു. സുഖ ദുന്‍കെ എന്നറിയപ്പെടുന്ന സുഖ്ബൂല്‍ സിങ് ആണ് കൊല്ലപ്പെട്ടത്. ഇരുസംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് ഇദ്ദേഹം കൊല്ലപ്പെട്ടതെന്നാണ് വിവരം. ഇന്ത്യയില്‍ പല കേസുകളിലും പ്രതിയാണ് സുഖ്ബൂല്‍ സിങ്. കാനഡയിലേക്ക് കടന്ന ഖാലിസ്ഥാന്‍ ഭീകരവാദികളെ വിട്ട് നല്‍കണമെന്നാവശ്യപ്പെട്ട് ഇന്ത്യ നല്‍കിയ പട്ടികയിലും ഇയാളുടെ പേര് ഉള്‍പ്പെടുന്നുണ്ട്. സുഖ്ബൂല്‍ സിങിന്റെ വീട്ടില്‍ പഞ്ചാബ് പൊലീസ് എത്തി ബന്ധുക്കളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.
ഹര്‍ദീപ് സിംഗ് നിജ്ജാറുടെ കൊലപാതകം രണ്ട് മാഫിയ ഗ്യാങ്ങുകള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ ഭാഗമായിരുന്നുവെന്നാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം പറയുന്നത്. എന്നാല്‍ നിജ്ജാറുടെ കൊലപാതകത്തിന് ഇന്ത്യയിലെ അന്വേഷണ ഏജന്‍സികള്‍ക്ക് പങ്കുണ്ടെന്നായിരുന്നു കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പ്രസ്താവന. ഇതാണ് കാനഡ-ഇന്ത്യ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുന്ന നിലയിലേക്ക് എത്തിയത്. അതിനിടെ, കാനഡയ്‌ക്കെതിരെയുള്ള നീക്കം ശക്തമാക്കുകയാണ് ഇന്ത്യ. കാനഡ സ്വദേശികള്‍ക്ക് വിസ നല്‍കുന്നത് ഇന്ത്യ തല്‍ക്കാലം നിര്‍ത്തി. ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകേണ്ട എന്ന് ഇന്ന് രാവിലെ പ്രധാനമന്ത്രി വിളിച്ച് ചേര്‍ത്ത മുതിര്‍ന്ന മന്ത്രിമാരുടെ യോഗം നിലപാടെടുത്തു. ഭീകരവാദികളെ സംരക്ഷിക്കുന്ന വിഷയം ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ ഉന്നയിക്കും.

Related Articles
Next Story
Share it