അണ്ടര്‍ 19 ഏഷ്യ കപ്പ് കിരീടം നേടി ഇന്ത്യ; കലാശപ്പോരാട്ടത്തില്‍ ലങ്കയ്‌ക്കെതിരെ 9 വിക്കറ്റ് ജയം

ദുബൈ: അണ്ടര്‍ 19 ഏഷ്യ കപ്പ് കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ. കലാശപ്പോരാട്ടത്തില്‍ ശ്രീലങ്കയെ ഒമ്പത് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ കിരീടം നേടിയത്. ദുബൈ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യയുടെ യുവ ബാറ്റിംഗ്-ബോളിംഗ് നിര ഒരുപോലെ തിളങ്ങി. മഴമൂലം 38 ഓവറായി വെട്ടി കുറച്ച മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് ഒമ്പത് വിക്കറ്റിന് 106 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു. ഇന്ത്യയ്ക്കായി വിക്കി ഒസ്ത്വാള്‍ മൂന്ന് വിക്കറ്റും കൗശല് താംബെ രണ്ടു വിക്കറ്റും നേടി. ഡക്ക് വര്‍ത്ത് […]

ദുബൈ: അണ്ടര്‍ 19 ഏഷ്യ കപ്പ് കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ. കലാശപ്പോരാട്ടത്തില്‍ ശ്രീലങ്കയെ ഒമ്പത് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ കിരീടം നേടിയത്. ദുബൈ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യയുടെ യുവ ബാറ്റിംഗ്-ബോളിംഗ് നിര ഒരുപോലെ തിളങ്ങി. മഴമൂലം 38 ഓവറായി വെട്ടി കുറച്ച മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് ഒമ്പത് വിക്കറ്റിന് 106 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു.

ഇന്ത്യയ്ക്കായി വിക്കി ഒസ്ത്വാള്‍ മൂന്ന് വിക്കറ്റും കൗശല് താംബെ രണ്ടു വിക്കറ്റും നേടി. ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 102 റണ്‍സായി പുനര്‍നിശ്ചയിച്ച വിജയലക്ഷ്യം 21.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. അഞ്ച് റണ്‍സെടുത്ത ഓപ്പണര്‍ ഹര്‍നൂര്‍ സിംഗിന്റെ വിക്കറ്റ് മാത്രമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 67 പന്തില്‍ ഏഴ് ബൗണ്ടറിയടക്കം പുറത്താകാതെ 56 റണ്‍സ് നേടിയ ആങ്ക്രിഷ് രഘുവന്‍ഷിയും 49 പന്തില്‍ 31 റണ്‍സുമായി പുറത്താകാതെ നിന്ന ഷെയ്ഖ് റഷീദുമാണ് ഇന്ത്യയുടെ വിജയം എളുപ്പമാക്കിയത്.

Related Articles
Next Story
Share it