പ്രവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; ഇന്ത്യ-സൗദി എയര്‍ ബബ്ള്‍ കരാര്‍ ഇന്ന് മുതല്‍

റിയാദ്: ഇന്ത്യാ-സൗദി എയര്‍ ബബ്ള്‍ കരാര്‍ ഇന്ന് മുതല്‍ നടപ്പാവും. കേരളത്തില്‍ കോഴിക്കോട്, കൊച്ചി എന്നിവടങ്ങളുള്‍പ്പടെ ഇന്ത്യയിലെ എട്ടു വിമാനത്താവളങ്ങളിലേക്കും തിരികെ സൗദിയിലെ നാലു വിമാനത്താവളങ്ങളിലേക്കും വിമാന സര്‍വിസ് ഉടന്‍ ആരംഭിക്കുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് റിയാദില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എയര്‍ ബബ്ള്‍ നടപ്പിലാകുന്നതോടെ സൗദി പ്രവാസികളുടെ യാത്രാദുരിതത്തിന് പരിഹാരമാകും. കോഴിക്കോട്, കൊച്ചി, ചെന്നൈ, ബംഗളുരു, ഹൈദരാബാദ്, ലക്‌നൗ, മുംബൈ, ഡെല്‍ഹി വിമാനത്താവളങ്ങളിലേക്കാണ് സര്‍വിസ് ഉള്ളത്. തിരികെ റിയാദ്, ജിദ്ദ, മദീന, ദമ്മാം വിമാനത്താവളങ്ങളിലേക്കും […]

റിയാദ്: ഇന്ത്യാ-സൗദി എയര്‍ ബബ്ള്‍ കരാര്‍ ഇന്ന് മുതല്‍ നടപ്പാവും. കേരളത്തില്‍ കോഴിക്കോട്, കൊച്ചി എന്നിവടങ്ങളുള്‍പ്പടെ ഇന്ത്യയിലെ എട്ടു വിമാനത്താവളങ്ങളിലേക്കും തിരികെ സൗദിയിലെ നാലു വിമാനത്താവളങ്ങളിലേക്കും വിമാന സര്‍വിസ് ഉടന്‍ ആരംഭിക്കുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് റിയാദില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

എയര്‍ ബബ്ള്‍ നടപ്പിലാകുന്നതോടെ സൗദി പ്രവാസികളുടെ യാത്രാദുരിതത്തിന് പരിഹാരമാകും. കോഴിക്കോട്, കൊച്ചി, ചെന്നൈ, ബംഗളുരു, ഹൈദരാബാദ്, ലക്‌നൗ, മുംബൈ, ഡെല്‍ഹി വിമാനത്താവളങ്ങളിലേക്കാണ് സര്‍വിസ് ഉള്ളത്. തിരികെ റിയാദ്, ജിദ്ദ, മദീന, ദമ്മാം വിമാനത്താവളങ്ങളിലേക്കും സര്‍വിസുണ്ടാവും.

അതേസമയം വിമാന സര്‍വീസ് എന്ന് മുതല്‍ ആരംഭിക്കുമെന്ന് സൗദി, ഇന്ത്യ സിവില്‍ ഏവിയേഷന്‍ അതോറിറ്റികള്‍ ഉടന്‍ ധാരണയുണ്ടാക്കും. സൗദിയിലെത്തുന്ന യാത്രക്കാര്‍ ഹോട്ടല്‍ ക്വാറന്റൈന്‍ അടക്കമുള്ള വ്യവസ്ഥകള്‍ പാലിക്കേണ്ടതുണ്ടെന്നും അംബാസഡര്‍ പറഞ്ഞു.

Related Articles
Next Story
Share it